😈Game of Demons 8 [Demon king]

Posted by

 

അവർ അവളെ തങ്ങി പിടിച് താഴേക്ക് നടന്നു. താഴെ എത്തുമ്പോൾ ആ റീസെപ്ഷനിസ്റ്റ് ഉറങ്ങുകതന്നെ ആയിരുന്നു… ഒരു തടസ്സവും കൂടാതെ അവർ അവളെ വെളിയിൽ നിൽക്കുന്ന കാറിൽ എത്തിച്ചു. അതിനു ശേഷം ആ കാർ ബംഗ്ലാവ് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

രൂപ : ഇതാരുടെ ഫോണാ…..

അഞ്ചു : താ….നോക്കട്ടെ…..

 

അവൾ രൂപയുടെ കയ്യിലെ ഫോൺ വാങ്ങി നോക്കി…

 

അഞ്ചു : അയ്യോ…. ഇതാ മനുവിന്റെ ഫോൺ അല്ലെ…..

 

രൂപ : മനുവോ…. അപ്പൊ ഏട്ടൻ അല്ലെ….

 

അഞ്ചു : അയാളെ ഏട്ടാന്ന് വിളിക്കാൻ അയാൾ എന്റെ ആരാ….

 

രൂപ : ആഹ്…. ഇപ്പൊ അങ്ങനെ ആയോ…..

 

അഞ്ചു : ആഹ്….. ആയി…..

 

രൂപ : ഇതിനി എന്ത് ചെയ്യാനാ…

 

അഞ്ചു : എന്ത് ചെയ്യാൻ….. കൊണ്ടോയി കൊടുത്തിട്ട് നാല് പറഞ്ഞിട്ട് വരാ….

 

രൂപ : ഞാൻ വരണോ….

 

അഞ്ചു : ഏയ്‌….ഞാൻ പൊയ്ക്കോളാം….

 

ഞാൻ എന്റെ റൂമിൽനിന്നും ഇറങ്ങി മനുവേട്ടന്റെ മുറിയിലെ കതവിൽ തട്ടി. പക്ഷെ ഒരനക്കവും ഇല്ല…ഒന്നുകൂടെ ശ്രമിച്ചപ്പോൾ ആണ് മനസ്സിലായത് ഡോർ ലോക്ക് അല്ലായെന്ന്. ഞാൻ അകത്തു കേറി നോക്കി. റൂമൊക്കെ ആകെ അലങ്കോലം ആണ്…

 

ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം…

ബാത്റൂമിന്റ വാതിലിലൂടെ ചുവന്ന നിറത്തിലുള്ള വെള്ളം പുറത്തു വരുന്നുണ്ട്… ഞാനാകെ പേടിച്ചുപോയി .

Leave a Reply

Your email address will not be published. Required fields are marked *