😈Game of Demons 8 [Demon king]

Posted by

വേഗം പോയി വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ച ചോരയിൽ കുളിച്ചു നിൽക്കുന്ന മനുവേട്ടനെയാണ്. ആ ശരീരത്തിലെ പ്രാണൻ എപ്പോഴേ പോയിരുന്നു.

************************

 

”” ഏട്ടാ……………. ‘””‘

 

ഒരു അലർച്ചയോടെ അവൾ ഞെട്ടിയുണർന്നു.അവളുടെ അലർച്ച കേട്ട് മനുവും ഉണർന്നു.

 

മനു : എന്താടി….. എന്താ പറ്റിയെ…..

 

ആകെ പേടിച്ചു വിറച്ചാണ് അവൾ ഇരുന്നിരുന്നത്…. മനുവിന്റെ കരസ്പർശം ദേഹത്തു തട്ടിയതും അവൾ അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടികരയാൻ തുടങ്ങി.

 

മനു : എന്താടി…. വല്ല സ്വപ്നവും കണ്ടോ…..

അഞ്ചു :-എന്തിനാ ഏട്ടാ അങ്ങനെ ചെയ്തേ…..

 

മനു : എന്ത് ചെയ്തേ…. ഡീ…. പെണ്ണേ….

 

അവൾ അവനെ കൊറേകൂടെ മുറുകെ കെട്ടിപിടിച്ചു. മനു വേഗം അടുത്തുള്ള ജഗ്ഗിൽ നിന്ന് വെള്ളമെടുത്ത് അവളെ കുടിപ്പിച്ചു. ഇപ്പോൾ കുറച്ച് ആശ്വാസം തോന്നി.

 

മനു : എന്താ വാവേ…. വല്ല സ്വപ്നവും കണ്ടോ….

 

അഞ്ചു : മ്മ്…..

Leave a Reply

Your email address will not be published. Required fields are marked *