😈Game of Demons 8 [Demon king]

Posted by

ആതി : ഒന്നുല്ല ചേച്ചി… ഏട്ടൻ നമ്മളെ അങ്ങനെ വിട്ടു പോവാൻ പറ്റോ…. വാ…

 

അവർ കണ്ണുകൾ തുടച്ച് ഉള്ളിലേക്ക് പോയി.

അവിടെ ചെന്നപ്പോൾ കാണുന്നത് മനുവുമായി കളിച്ചു ചിരിച് സംസാരിക്കുന്ന സമീറയെ ആണ്.ആ കാഴ്ച്ച അഞ്ചുവിന് അങ്ങേയറ്റം സങ്കടം ഉണ്ടാക്കി.

 

‘അമ്മ : അല്ല മോളെ…. മോള് ദൂരേന്ന് വരുകയാണോ… ബാഗ് ഒക്കെ ഉണ്ടല്ലോ…..

 

സമീറ : ആഹ് അമ്മേ… ഞാൻ ഡൽഹിയിൽ ആയിരുന്നു…. ഇനി കുറച്ചുനാൾ ഇവിടെ ആണ്….

 

അവളുടെ ആ വാക്കുകൾ ഒരു പെരുമ്പറ മുഴക്കത്തോടെ അഞ്ജുവിന്റെയും ആതിയുടേയും ഉള്ളിൽ മുഴങ്ങി.

‘അമ്മ: ഡൽഹിയിലോ…. മനു അവിടെയാണല്ലോ ജോലി ചെയ്തിരുന്നത്…

സമീറ : ആഹ്…. ഈ കാര്യം ഒക്കെ ഈ മരയോന്ത് കല്യണം ഉറപ്പിച്ച ശേഷമാണ് വിളിച്ചു പറഞ്ഞത്… അതുവരെ ഒരു കോണ്ടക്റ്റും ഇല്ലായിരുന്നു….

 

അതും പറഞ്ഞ് അവൾ മനുവിന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു.

മനു : വിളിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലടി… ഒന്നാമത് നീ അവിടുള്ള കാര്യം ഞാൻ അറിഞ്ഞില്ല…. പിന്നെ എന്റെ അവസ്ഥ…..

 

സമീറ : പോട്ടെടാ…. ഇപ്പോഴെങ്കിലും വിളിച്ചല്ലോ…. അത് മതി…..

 

‘അമ്മ: എന്നാലേ ഇനി കഴിച്ചു കഴിഞ്ഞിട്ട് മതി ബാക്കി സംസാരം….

 

രാജീവ് : അത് പറഞ്ഞപ്പോഴാ ഓർമ വന്നേ… നല്ല വിശപ്പ്… എന്താ ഉള്ളെ അമ്മേ…….

 

‘അമ്മ : നല്ല ചോറും മത്തി കറിയും ഉണ്ട്….

 

രാജീവ് : വറത്തില്ലേ….

 

‘അമ്മ : ഓഹ്…. ഉണ്ടടാ…..

 

രൂപ : അമ്മേ…. ആദ്യം തന്നെ കുറച്ചു മീന് മാറ്റി വച്ചോ…. വീട്ടിൽ മീനുണ്ടാക്കിയാൽ ഒരു കഷ്ണം പോലും ബാക്കി വക്കില്ല ഈ മരമാക്രി….

 

രൂപ രാജീവിനെ നോക്കി പറഞ്ഞു.

 

രാജീവ് : കേട്ടോ അമ്മേ….. ഈ മഹതിയോട് ഇന്നലെ ഒരു ഓംപ്ലേറ്റ് ഉണ്ടാക്കൻ അച്ഛൻ പറഞ്ഞു. എന്നിട്ട് അടുപ്പിൽ ദോശക്കലൊക്കെ വച് നല്ല മനോഹരമായി ഉള്ളി അറിഞ്ഞുകൊണ്ട് മുട്ടയിൽ കലർത്തി നല്ല മനോഹരമായി ഒരു ഓംപ്ലേറ്റ് ഉണ്ടാക്കി… കണ്ടാൽ തന്നെ ആരും കൊതിക്കുന്ന ഓംലെറ്റ്…

 

‘അമ്മ : അവളെ കുക്കിങ് പഠിപ്പിച്ചത് ഞാനാ…. അപ്പൊ പിന്നെ മോശം ആവോ….

 

രാജീവ് : ആഹാ…. അമ്മയാണോ ആ പുണ്യം ചെയ്തേ…. ഓംപ്ലേറ്റിന്റെ ഭംഗി കണ്ട് അച്ഛൻ ചോറിന്റെ ഉരുളയിൽ കൂട്ടി കുഴച് കണ്ണുകൾ അടച് വായിൽ വച്ചതാ… അപ്പൊ തന്നെ അത് തുപ്പിയും കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *