‘അമ്മ : ഹമ്മ്…. അതെങ്ങനെ രാത്രി 1 മാണി വരെ ഫോണിൽ അല്ലെ…
മനു : ഹാ…. pubg അല്ലെ കളിക്കുന്നെ… അതാ….
‘അമ്മ : എന്റെ മനു…. രാജീവ് ആ ഫോൺ വാങ്ങികൊടുത്തതേ തെറ്റായി…. ഏത് നേരവും pubg….
മനു : ഹ ഹ ഹ ….. അവളെ നമുക്ക് പട്ടാളത്തിൽ ചേർക്കാം…
അഞ്ചു : അവളെയോ…. എന്റെ ഏട്ടാ… അതൊക്കെ മരുങ്ങുന്നവർക്ക് പറഞ്ഞ ജോലിയാണ്….
മനു : ഹമ്മ്…. ഞാനൊന്ന് അവളെ കണ്ടെച്ചും വരാ….
‘അമ്മ : അതിനെ എഴുന്നേല്പിക്കണ്ട … കിടന്നോട്ടെ… ഇല്ലേൽ അതും പറഞ്ഞ് രാവിലെ മുഴുവൻ കിടന്നുറങ്ങും…
മനു : ഹേയ്…. അവളെ കാണാതെ പോയാൽ ശരിയാവില്ല… ഇന്നൊരു ദിവസം വേണേൽ രാവിലെയും ഉറങ്ങിക്കോട്ടെ….
കുടിച്ച് കഴിഞ്ഞ ചായ ഗ്ലാസ് അവിടെ വച് അവൻ ആതിയുടെ റൂമിലോട്ട് നടന്നു. വാതിൽ പൂട്ടിയിട്ടില്ല. അത് തുറന്ന് ഉള്ളിൽ പോയപ്പോ പുതപ്പും മൂടി കിടക്കാണ് കക്ഷി.
മുടിയൊക്കെ ഓരോ ഇടത്ത് ചിതറി കിടക്കുന്നു. പിഞ്ചു കുഞ്ഞുങ്ങൾ ഉറങ്ങുന്ന പോലെ മുഖത്ത് ചെറിയ ചിരിയുമായാണ് കിടത്തം.
കണ്ടാൽ ആരുമൊന്ന് നോക്കിയിരുന്നു പോകും.അത്രക്ക് മനോഹരമാണ്.
അവൻ പതിയെ ആ ബെഡിന്റ സൈഡിൽ ചെരിഞ്ഞു കിടന്നു. ആ മുഖത്ത് ചാടി കിടക്കുന്ന മുടികൾ വിരലുകൊണ്ട് ചെവിയുടെ സൈഡിലേക്ക് ഒതുക്കി വച്ചു. ആ മുഖത്ത് അവന്റെ കാരസ്പർശം അറിഞ്ഞപ്പോൾ അവളൊന്ന് ചെറുതായി ഇളകി കിടന്നു.
അവനവിടെ ഉണ്ടായിരുന്ന ഒരു ബുക്ക് എടുത്ത് അതിലെ പേജിൽ നിന്നും ചെറിയൊരു കഷ്ണം ചീന്തിയെടുത്തു. എന്നിട്ടത് പിരിച്ചു പിരിച്ച് ഒരു നാരു പോലെ ആക്കി.
പതിയെ ആ കടലാസ് നാര് അവളുടെ ചെവിൽ കേറ്റി. അത് കേറിയതും ഒന്നിളകി ചെവി ചൊറിഞ്ഞ് വീണ്ടും കിടന്നു. അവൻ വീണ്ടും അതിലേക്ക് കടലാസ് നാര് കേറ്റി.
‘”” ഹു ഹു….മ്മ്….’”””
അവളൊന്ന് മുക്കി മൂളി ചെവി പൊത്തി പിടിച് വീണ്ടും കിടന്നു.ചുണ്ടിൽ ചുരതായി ചിരി വന്ന് പോയി