മനു : ഞാനിവിടെ വലിയൊരു പണിയിലാ…. ഇപ്പൊ വരാ….
അവൻ വിളിച്ചു പറഞ്ഞു. അത് കേട്ട് ആതി കുണുങ്ങി ചിരിക്കാൻ തുടങ്ങി.
മനു : ചിരിക്കല്ലേ പെണ്ണേ…. ബ്രഷ് മോണയിൽ തട്ടി മുറിയും ട്ടോ…..
അവൻ പറഞ്ഞത് അതേപടി അനുസരിച്ച് അവൾ ചിരി അടക്കി പിടിച്ചു.
‘”” എന്ത് പണിയാ ഏട്ടാ…. ഇതെവടെയാ…… ‘””
അഞ്ചു അവനെ റൂമിൽ കാണാതെ ബാത്റൂമിലേക്ക് വന്നു നോക്കി. അപ്പോൾ കാണുന്ന കാഴ്ച പോത്തു പോലെ വളർന്ന തന്റെ സഹോദരിയെ പല്ലു തേപ്പിക്കുന്ന ഭർത്താവിനെയാണ്.
അഞ്ചു : അല്ല…. എന്തായിപ്പോ ഇത്…..
ആതി : മ്മ്…..?
അഞ്ചു : ഏട്ടന് വേറെ പണിയില്ലേ….
മനു: ഇല്ലാഞ്ഞിട്ടാണോ…. ദേ കണ്ടോ…. കയ്യും കെട്ടിയാ നിൽപ്പ്…. കൊച്ചിനെ പല്ല് തേപ്പിക്കാതെ ഇവിടുന്ന് അനങ്ങില്ലാന്ന്….
അഞ്ചു : ആണോടി….
ആതി : ഹമ്മ്….
അഞ്ചു : ഓ…. നാണം ഇല്ലല്ലോ പെണ്ണേ….
ആതി : ഒന്ന് പോ ചേച്ചി…. എനിക്ക് കുറച്ചു നാണം കുറവാ….. എന്തേ….
അഞ്ചു : ഹോ…. ഇത് പോത്തിന്റെ തൊലി തന്നെ….
മനു : അഞ്ചു……… എന്റെ കൊച്ചിനെ വേണ്ടത്തത് പറണ്ടാട്ടോ….
മനു അൽപ്പം കനത്തിൽ പറഞ്ഞു. അത് കേട്ട് ആതിയും കുറച്ചു ഗൗരവം കാണിച്ചു.
അഞ്ചു : ഏട്ടാ…. ഈ പെണ്ണിന്റെ എല്ലാ തരികിടക്കും വളം വച്ചാ പണി കിട്ടും ട്ടോ….
മനു : ആണോടി….
മനു അവളെ നോക്കു ചോതിച്ചു.