😈Game of Demons 8 [Demon king]

Posted by

ആതി : ഹൂ….. ഈ ഹനുമാനും ഹനുമാനിയും ഇന്റെ ചെവി പറിച്ചെടുക്കുന്ന തോന്നുന്നെ…..

 

അവൾ അവരെ ചുണ്ട് കൂർപ്പിച്ചു നോക്കി പറഞ്ഞു.

 

മനു : അതൊക്കെ പിന്നെ സമയം പോലെ ഞാൻ പറിച്ചോളാം…. ആദ്യം കഴിക്കാൻ വാ…. എല്ലാരുടെയും ഒപ്പമിരുന്ന് കഴിച്ചാലെ യാത്ര പോകുമ്പോൾ ഒരു സുഖം ഉണ്ടാവു…..

 

ആതി : എന്ന വാ…. എന്താ ചേച്ചി കഴിക്കാൻ….

 

അഞ്ചു : ഇഡലി…

 

ആതി : ഇഡലിയോ….

 

അഞ്ചു : ആഹ്… എന്തേ….

 

ആതി : ഏട്ടാ…. ഈ ഇഡലിയിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടോ…. സ്വപ്നത്തിലൊക്കെ ഇഡലി കാലും കയ്യുമൊക്കെ വച്ച് കൊല്ലാൻ വരാ…

 

മനു : ആണോ….

 

ആതി : ഹമ്മ്…..

 

മനു : എടി അഞ്ചു…. ഇനിമുതൽ ഇഡലി വേണ്ട…. ചപ്പാത്തി…. പൂരി… അങ്ങനെ സിംപിൾ ആയ ഐറ്റംസ് ഉണ്ടാക്കിയാൽ മതി…

 

അഞ്ചു : ആഹ്…. ഏട്ടനും പെങ്ങൾക്കും കല്പിച്ചാൽ മതിയല്ലോ… അതൊക്കെ ഉണ്ടാക്കാൻ കഷ്ടപ്പെടുന്നത് ഞാനും അമ്മേം….

 

മനു : എന്ത് കഷ്ട്ടം…. നിങ്ങൾ മൂന്നാള് ചേർന്നാൽ പെട്ടെന്ന് തീരാനുള്ള പണിയെ ഉള്ളു….

അഞ്ചു : അതിന് അവള് കൂടണ്ടേ….

 

മനു : കൂടില്ലേ ആതി….

 

അവനവളെ നോക്കി ചോതിച്ചു. അൽപ്പനേരം മിണ്ടാതെ നിന്ന് അഞ്ജുവിനോട് ചോതിച്ചു.

 

ആതി: ചേച്ചി….. ഇഡലിക്ക് എന്താ കറി..

 

അവളുടെ മറുപടി കേട്ട് അഞ്ചു പൊട്ടിച്ചിരിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *