😈Game of Demons 8 [Demon king]

Posted by

അവർ രണ്ടുപേരും ആ മുറിയിലേക്ക് നടന്നു. അവിടെത്തും മുമ്പ് അലി ജോണിന്റെ നെഞ്ചിൽ കൈ വച് അവനെ തടഞ്ഞു.

 

അലി : നീ വരണ്ട….

ജോണ് : why….

 

അലി : അത് വേണ്ടാ…. അവളെ അങ്ങനെ ടോർച്ചർ ചെയ്ത് ഉത്തരം പറയിക്കുന്നില്ല…

 

ജോണ് : ഞാൻ അടങ്ങിയിരുന്നോളം….

 

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അലി : ഇല്ല മോനെ…. കൂടാതെ അവിടിരിക്കുന്നത് ഒരു പെണ്ണാണ്…. എനിക്കോട്ടും നിന്നെ വിശ്വാസം ഇല്ല….

 

ജോണ് :ഹമ്മ്….. എന്ന പോയി സംസാരിക്ക്…..

 

അതുപറഞ്ഞുകൊണ്ട് അവൻ മാറി നിന്നു. അലി ആ റൂമിൽ കേറി വാതിൽ അടച്ചു.

 

പെട്ടെന്ന് ആ റൂമിലേക്ക് ഒരപരിചിതൻ കേറിവരുന്നത് കണ്ട പ്രിയ വല്ലാതെ പേടിച്ചു. അലി അവിടുള്ള ഒരു കസേര വലിച്ച് അവൾക്ക് മുന്നിലായി ഇട്ട് ഇരുന്നു. ശേഷം ആ വായിൽ ഒട്ടിച്ച ടേപ്പ് അവൻ ഊരിയെടുത്തു….

 

‘”” നിങ്ങൾ അ… ആരാ….

എ.. എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നെ……

 

പണത്തിന് വേണ്ടിയണോ….. ‘”””

 

കെട്ടഴിച്ചതും അവൾ ഓരോന്ന് ചോദിക്കാൻ തുടങ്ങി.

 

അലി : ഹേയ്….ഹേയ്….ഹേയ്…. കൂൾ …..കൂൾ….. സാധാനപ്പെട്….. ഞാൻ പറയട്ടെ….

 

:”””‘ എന്താ നിങ്ങൾക്ക് വേണ്ടത്….. :’””

 

അലി : ഉത്തരങ്ങൾ…….

 

‘”” ഉത്തരങ്ങളോ ….?’”””

 

അലി : അതേ….ഞാൻ ചോദിക്കുന്നതിന്റെ ഉത്തരങ്ങൾ…..

Leave a Reply

Your email address will not be published. Required fields are marked *