സമീറ : എന്തിന്….
അവൾ അഖാംഷയിൽ ചോതിച്ചു.
രാജീവ് : എന്റെ അമ്മേ…. ഈ കടൽ വെള്ളം കുടിച്ചാൽ എങ്ങനെയിരിക്കും….?
‘അമ്മ : ഉപ്പ് കയ്ച്ചു തുപ്പികളയും….
രാജീവ് : ആഹ്…. അത് തന്നെ ഉണ്ടായേ…. മരുമോൾ ഉണ്ടാക്കിയ മുട്ടയിൽ രണ്ട് ചാക്ക് ഉപ്പായിരുന്നു……
അത് കേട്ട് അവിടുള്ള എല്ലാവരും രൂപയെ നോക്കി ചിരിച്ചു. അവൾ ചമ്മി നാറി തല താഴ്ത്തി.
രാജീവ് : തീർന്നില്ല… ഞാൻ പുറത്തായിരുന്നു… തിരിച്ചു വന്നപ്പോ ‘അമ്മ പറഞ്ഞു. ‘ സ്നേഹനിധിയായ ഭാര്യ നിനക്ക് ഓംപ്ലേറ്റ് ഉണ്ടാക്കി വച്ചിട്ടുണ്ട് തന്നിട്ട് പോകാൻ…. ‘ ഞാനും ഒന്നും നോക്കാതെ അതിന്ന് ഒരു വലിയ പീസ് എടുത്ത് വായിൽ ഇട്ടു… ഹോ… എന്റെ അമ്മേ…. തലയൊക്കെ അവിടെത്തന്നെ ഉണ്ടോന്ന് എനിക്ക് തോന്നി….. അത്രക്ക് പെരിപ്പ്….
അവന്റെ സംസാരം അവരുടെ ചിരിയുടെ ആക്കം കൂട്ടി.
രാജീവ് ; തീർന്നില്ല…. എന്നിട്ട് ആ മുട്ട നമ്മുടെ ചിന്നുന് ഇട്ടുകൊടുത്തു( പൂച്ച )……. അത് കുറച്ചുകഴിച്ചപ്പോ അവൾക്ക് രണ്ട് പിടച്ചിൽ ആയിരുന്നു. പിന്നെ എന്നെ ഒരു നോട്ടം നോക്കി…. ഹോ…. എന്റെ അമ്മേ…. ഞാനങ് ഇല്ലാണ്ടായി…. ഇത് വരെ അവൾ വീട്ടിൽ കേറിട്ടില്ല…….എങ്ങോട്ട് പോയോ എന്തോ….
‘അമ്മ ചിരിച്ചു ചിരിച്ചു വയർ തടവി.
‘അമ്മ : എന്നാലും എന്റെ രൂപേ…. നിന്നെ ഞാൻ എങ്ങനൊക്കെ പാചകം പടിപ്പിച്ചതാ…. എന്നിട്ടും നീ ഒരു ഓംപ്ലേറ്റിന്റെ കാര്യത്തിൽ നാണം കെട്ടല്ലോ…..
രൂപ ; അമ്മേ… അറിഞ്ഞുകൊണ്ടല്ല…. ഈ മനുഷ്യൻ പുറത്ത് പോയാൽ ഇങ്ങോട്ട് വിളിക്കും… പിന്നെ ഒരു മണിക്കൂർ ഫോൺ വക്കില്ല…. ഇവടെ അതാ ഉണ്ടായേ…. ഞാൻ സംസാരത്തിൽ മിഴുകി രണ്ടു സ്പൂണ് ഉപ്പിട്ടു…
സമീറ: ഹോ… എന്റെ രാജീവേ…. ചിരിച്ചു ചിരിച് എന്റെ വയറ് വേദനിക്കുന്നു…. നിനക്ക് പറ്റിയ സാധനത്തെ ആണ് കിട്ടിയത്…..
രാജീവ് : അതേ…. a psycho wife
‘അമ്മ : മതി മതി… വാ കഴിക്കാ….
അവരെല്ലാവരും ഡൈനിങ് ഹാളിലേക്ക് നടന്നു.രാജീവിന്റെ നോർമൽ ആയുള്ള സംസാരം അഞ്ചുവിനെയും ആതിയെയും നന്നേ വേദനിപ്പിച്ചു.. അവനും അവളുടെ പക്ഷത്താണ് എന്നവർ വിചാരിച്ചു.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐