‘”” അവരുടെ പേര്…… രാജീവ് പിന്നെ രൂപ…..’””
അലി : രാജീവ്…..രാജീവ്…. രാജീവ്…..
അവനാ പേര് വീണ്ടും വീണ്ടും ഉച്ചരിച്ചു…. മുഖത്ത് വല്ലാത്ത ചിരി പടർന്നു.
അലി ; അവരുടെ ഫോട്ടോ വല്ലതും…..
‘”” എന്റെ ഫോണിൽ ഉണ്ടെന്ന് തോനുന്നു….
അലി : ok…. ഫോൺ എവിടെ…..
‘”” അത് നിങ്ങളുടെ ആൾക്കാരുടെ കയ്യിലാണ്…. ‘””
അലി വേഗം പുറത്തേക്ക് നടന്ന് പോയി…
അലി : സിംഗര…..
സിംഗര ; ഭായ് …. ?
അലി : അവളുടെ ഫോൺ എവിടെ….
സിംഗര : അത് സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുവാണ്…
അലി : ഹമ്മ്…. എന്നാൽ അതിലെ സിം ഊരി ആ ഫോൺ ഇങ് താ….
അയാൾ പറഞ്ഞ പ്രകാരം സിംഗര ആ ഫോണിലെ.സിം കാർഡ് ഊരി ഫോൺ അയാൾക്ക് കൊടുത്തു.
അലിയത് വാങ്ങി ഉള്ളിലേക്ക് തന്നെ പോയി. അവളുടെ വിരൽ ഉപയോഗിച്ച് ലോക്ക് തുറന്ന് അവളുടെ മുന്നിൽ വച്ചുതന്നെ ഫോട്ടോകൾ തിരയാൻ തുടങ്ങി.
‘””” അതാണ്…. അതാണ് അവർ….
അവൾ ഒരു ഫോട്ടോ ചൂണ്ടി കാണിച്ചു.
അലി : ഇതോ….
‘”” മ്മ്…. ‘”‘