😈Game of Demons 8 [Demon king]

Posted by

അതിന് രാജീവ് കോളർ ഒന്ന് പൊക്കി ജാഡ കാണിച്ചു.

 

ആതി : എന്നിട്ട്…. ബാക്കി പറ മോളെ….

 

രൂപ : ഞാൻ നേരത്തെ എഴുന്നേറ്റ് ഏട്ടനെ വിളിച്ചെഴുന്നേല്പിച് കുളിച്ചൊരുങ്ങി ചായകൊണ്ടു വന്നപ്പോൾ ഭവാൻ കട്ടിലിൽ സുഖ നിദ്ര തന്നെ….

 

ആതി രാജീവിനെ നോക്കി ….. no reaction…

 

രൂപ : രണ്ട് കുത്ത് കൊടുത്തപ്പോൾ എഴുന്നേറ്റു…. പക്ഷെ പിന്നെ ചെയ്തതാ കോമഡി…. പല്ലു പോലും തേക്കാതെ ഡ്രെസ്സും വലിച്ചു കേറ്റി ഇങ്ങോട്ട് വരാൻ ഇറങ്ങുന്നു….

 

ആതി : അയ്യേ……….. എന്നിട്ട് നാറ്റയായാണോ വന്നേക്കുന്നെ…..

 

അവൻ അവളേ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.

 

രൂപ : ഇതിന് നാണമില്ലേലും എനിക്കില്ലേ എന്റെ ആതി…. ഉന്തിതള്ളി കൊണ്ടോയി കുളിപ്പിച്ചു….. കെട്ടിപോയില്ലേ…..സഹിച്ചല്ലേ പറ്റു….

 

രാജീവ് : അത് പിന്നെ മോളെ ഇന്നലെ വൈകിയാ കിടന്നേ…. അല്ലേൽ വേഗം വന്നേനെ…..

 

ആതി: എന്തായിരുന്നു രാത്രി പണി….

 

രാജീവ് : അതിന്നലെ…….

 

പറയാൻ തുടങ്ങിയതും രൂപ അവന്റെ കാലിലേക്ക് നല്ലൊരു തൊഴി വച്ചുകൊടുത്തു.

 

രാജീവ് : ആ…… എടി പോത്തെ ഹീൽ വച്ച ചെറുപ്പോണ്ട് ചവിട്ടല്ലെന്ന് നൂറുവട്ടം പറഞ്ഞിട്ടുണ്ട്….

 

രൂപ ; അവശ്യമില്ലാത്തത് പറയല്ലെന്ന് ഞാനും പറഞ്ഞിട്ടുണ്ട്….

 

രാജീവ് : സോറി ഡീ ചക്കരെ….

 

അവൻ അവളുടെ കവിളിൽ ലാളനയോടെ ഒരു പിച്ചു കൊടുത്തു.

 

ആതി ; അതേ….. എന്താ ഇന്നലേ രാത്രിന്ന് പറഞ്ഞില്ല ….

Leave a Reply

Your email address will not be published. Required fields are marked *