😈Game of Demons 8 [Demon king]

Posted by

ആതി ഒരു കള്ള ചിരിയോടെ ചോതിച്ചു.

 

രൂപ : ദേ പെണ്ണേ…. രാവിലെ തന്നെ നീ വാങ്ങിക്കും ട്ടോ…. എന്തൊക്കെ അറിയണം….

 

ആതി : ഹും ഹും….. എന്താ രൂപേച്ചി…. സംഭവം A യാണോ……

 

രാജീവ് : അല്ല B യാ…..

 

ആതി : മ്മ്….മ്മ്…. മനസ്സിലായി…..

അവൾ അവരെ നോക്കി ആക്കിയ ഒരു ചിരി ചിരിച്ചു.

 

രാജീവ് : നിന്റെ കെട്ടൊന്ന് കഴിഞ്ഞോട്ടെ മോളെ…. അന്റേം അന്റെ കെട്ടിയോന്റേം റൂമിൽ പന്നിപ്പടക്കം പൊട്ടിക്കും ഞാൻ…. ഹാ…….

 

അത് കേട്ട് രൂപ പൊട്ടി ചിരിച്ചു… ആതി ചുണ്ടും കൂർപ്പിച് അവനെ നോക്കി. ഈ സമയം തന്നെ അഞ്ജുവും അമ്മയും പുറത്തേക്ക് വന്നു.

 

‘അമ്മ : നിങ്ങളെന്താ അവടെ നിക്കണേ…. ഉള്ളിലോട്ട് കേറുന്നില്ലേ…..

 

രാജീവ് : ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അമ്മേ…. ഈ മാഡത്തിന്റെ സംസാരം ഒന്നു തീരണ്ടേ…. അതാണ്….

 

‘അമ്മ : ആഹ്…. അവളുടെ വായടഞ്ഞിട്ട് നിങ്ങൾ കേറിയത് തന്നെ…..

 

രാജീവ് : ‘അമ്മ വന്ന് നമ്മളെ രക്ഷപ്പെടുത്തി രൂപേ…..

 

അവൻ ആതി നോക്കി കളിയാക്കുന്ന പോലെ പറഞ്ഞു. രൂപയും അത് കേട്ട് ചിരിച്ചു.

 

ആതി : പോടാ കൊരങ്ങ……..

 

അതും പറഞ്ഞു അവന്റെ പിറത്തേക്ക് നല്ലൊരടിയും വച്ചുകൊടുത്ത് ആതി ഉള്ളിലേക്ക് ഓടി… പോകും വഴിയൊന്ന് തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തിയിട്ട് ഉള്ളിലേക്ക് തന്നെ ഓടിപ്പോയി.

 

രാജീവ് : എന്താ അമ്മേ കഴിക്കാൻ….

 

അഞ്ചു : ഹോ…. എന്റെ ഏട്ടാ…. വേറൊന്നും ചോയ്ക്കാൻ ഇല്ലേ…..

Leave a Reply

Your email address will not be published. Required fields are marked *