‘””” എനിക്ക് സുഖം തന്നേ രാധേ…. നീ സന്തോഷയല്ലേ ഇരിക്കുന്നെ….’””
‘അമ്മ : സന്തോഷത്തിനൊന്നും ഒരു കുറവുല്ല മാമേ…. ഇവിടെല്ലാവരും സുഖമായാണ് കഴിയുന്നത്…
”” എനിക്കത് കേട്ടാൽ മതി…. ഇന്റെ കുട്ടിയോൾ സുഖായി ഇരിക്കുന്നല്ലോ….. അത് മതി….’””
അദ്ദേഹം രാധമ്മയുടെ തലയിൽ വത്സല്യ പൂർവം തലോടി. അമ്മയിടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
‘അമ്മ : വാ മാമേ…. അകത്തുപോയി സംസാരിക്കാം….
‘അമ്മ അദ്ദേഹത്തിന്റെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു. ആതി അപ്പോഴേക്കും അവിടേതിയിരുന്നു.
ആതി : ശർക്കര മുത്തശ്ശ……
അവളോടി പോയി മുത്തശ്ശനെ പുണർന്നു.
‘”” ഹ ഹ ഹ …. മുത്തശ്ശന്റെ സ്വത്ത് ഇവിടുണ്ടാർന്നോ…..’””
ആതി : ന്നോട് മിണ്ടണ്ട…. കൊറച്ചു ദിവസം കഴിഞ്ഞുവരാന്ന് പറഞ്ഞിട്ട് 2 വർഷം കഴിഞ്ഞാണോ വരാ…. ഹും……. ഞാൻ കൂട്ടില്ല…..
‘”” ഹ ഹ ഹ …… ഞാൻ വന്നില്ലേ കിട്ടിയേ…. മുത്തശ്ശൻ സ്വത്തിന് പഴണിയിൽ നിന്ന് പഞ്ചാമൃതം കൊണ്ടുവന്നിട്ടുണ്ട്….””
അത് കേട്ടതും അവളുടെ മുഖം വിടർന്നു.
ആതി : സത്യം…..
‘”” മ്മ്… മുത്തശ്ശൻ കള്ളം പറയോ….
ആതി : എന്നാ കൂട്ടാവാം….
‘”” ഹ ഹ ഹ….. കുറുമ്പിപ്പാറു……’””
മുത്തശ്ശൻ അവളുടെ കവിളിൽ സ്‌നേഹത്തോടെ തലോടി.
‘അമ്മ : ഇനി ഉള്ളിൽ കേറി സംസാരിക്കാ…. വന്നേ…
അവർ ഉള്ളിലേക്ക് കയറി. അദ്ദേഹം രാജീവിനെ നോക്കി ചിരിച്ചു.അവൻ തിരിച്ചും.
‘”” രൂപയുടെ ഭർത്തവാണല്ലേ…. ‘”‘
രാജീവ് : ആഹ്…. അതേ….
‘””” രൂപേ…. നല്ല ചെക്കൻ ട്ടോ…… ‘””