😈Game of Demons 8 [Demon king]

Posted by

രാജീവ് ; രാധമ്മയുടെ…..

‘”” അമ്മാവനാണ്… അച്ഛന്റെ സഹോദരൻ…. ശിവശങ്കരൻ…..””

 

രാജീവ് : ഞാനിപ്പോഴാണ് കാണുന്നത്….

 

‘”” ഹമ്മ്…ഞാനെപ്പോഴും തീർത്ഥാടനം ആയിരിക്കും…. അതുകൊണ്ടാണ് വിവാഹത്തിനൊന്നും കാണാഞ്ഞത്….’””

 

രാജീവ് : ആഹ്….. രാധമ്മ വീട്ടുകാരോട് നല്ലബന്ധമല്ലെന്നാണ് പറഞ്ഞത്….

 

‘അമ്മ : പക്ഷെ അമ്മാവൻ അങ്ങനല്ലട്ടോ…..

 

‘”” എന്താ ചെയ്യാ…. മനുഷ്യനെ ജാതി പറഞ്ഞു തിരിക്കുവല്ലേ….’”””

 

‘അമ്മ : എന്റേം കൃഷ്ണേട്ടന്റെയും കല്യാണത്തിന് അമ്മാവന് പൂർണ സമ്മദമായിരുന്നു…. ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്….

 

‘””” ഈ വൃദ്ധൻ എന്ത് സഹായിച്ചുന്ന…. ഇന്റെ കുട്ടിനെ പൂർണ മനസ്സോടെ അനുഗ്രഹിച്ചു…. അത്രേല്ലേ ചെയ്തള്ളു…..’””

 

‘അമ്മ : അതിൽപ്പരം അനുഗ്രഹം വേറെന്താ മാമേ വേണ്ടേ…. മാമയെങ്കിലും ഉണ്ടാർന്നല്ലോ എനിക്ക്….

 

രാധമ്മ സാരി തുമ്പിൽ തന്റെ കണ്ണുകൾ തുടച്ചു.

‘”” അതൊക്കെ മറന്നേക്ക് ….’””

 

‘അമ്മ : വീട്ടിൽ എല്ലാർക്കും സുഖല്ലേ മാമേ….

 

‘”” ഹമ്മ്…. ആയിരിക്കാം…ഞാനിപ്പോ അങ്ങോട്ട് പോണില്ല…. വീടിന്റെ ചുവരിൽ മരിക്കാത്തൊരാളുടെ ഫോട്ടോ തുക്കി മാലയിടുന്നിടത്തേക്ക് ഞാനെന്തിന് പോണം…. ””

 

‘അമ്മ : അതൊന്നും സാരല്ല….. എനിക്ക് വേണ്ടി മാമ അവരെ വെറുക്കരുത്….

 

‘”” ഞാനരേയും വെറുക്കുന്നില്ല… അല്ലെങ്കിലും ആനക്ക് മദമിളകിയാൽ തളക്കാം…. മനുഷ്യന് പറ്റില്ലല്ലോ…. ‘””

 

‘അമ്മ :അതൊക്കെ പോട്ടെ…. മാമ അഞ്ജുവിന്റെയും മനുവിന്റെയും ജാതകമൊന്നു നോക്കണം…. കൊറെയായി മാമ വരാത്തത് കൊണ്ട് ഒന്നും നോക്കിക്കാൻ പറ്റിട്ടില്ല….’””

 

”’ ഈ വരവിന് ആ ലക്ഷ്യം കൂടെ ഉണ്ട് മോളെ…. ഒക്കെ നോക്കിയിട്ടെ ഞാൻ പോകു…. ‘””

Leave a Reply

Your email address will not be published. Required fields are marked *