😈Game of Demons 8 [Demon king]

Posted by

അലി ഒന്നും മനസ്സിലാവതെ ആ ഫോട്ടോയിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു…

അലി : എല്ലാരും വാ…..

 

അയാൾ എല്ലാവരെയും വിളിച്ച് വീണ്ടുമാ മുറിയിലേക്ക് പോയി. അയാൾ നടന്ന് പ്രിയയുടെ അടുത്തേക്ക് പോയി.

 

അലി ; ഇ.. ഇതരാണ്…..

 

അയാൾ മനുവിന്റെ ചിത്രത്തിന് നേരെ കൈചൂണ്ടി ചോതിച്ചു.

 

പ്രിയ : ഇത് മനുവാണ്….

 

അലി : മനുവോ…. ഇവനല്ലേ രാഹുലിനെ അന്ന് തല്ലിയത്….

 

പ്രിയ ; അയ്യോ ഇയാൾ ആരെയും തല്ലില്ലാ…. എന്ത് കേട്ടാലും മിണ്ടാതെ നിൽക്കും….

 

ജോണ് : മിണ്ടാതെ നിൽക്കുമെന്നോ….

 

ജോണ് മനാസിലാവാത്ത പോലെ ചോതിച്ചു.

 

പ്രിയ ; അതേ…. ഇവനരേയും ഒന്നും ചെയ്യില്ല… രാഹുലിന്റെ കൈയിൽനിന്ന് തന്നെ എത്രയോ അടിവാങ്ങിയിരിക്കുന്നു ഇവൻ…

 

അലി രാജുവിനെ ഒന്നുകൂടെ നോക്കി.

 

അലി : തനിക്ക് ഉറപ്പാണോ… അതിവൻ തന്നെയാണോ….

 

രാജു : അതേ ഭായ്…. ആ മുഖം ഞാൻ ഒരിക്കലും മറക്കില്ല….

 

അലി : ഇവൾ പറഞ്ഞത് വച്ചു നോക്കുമ്പോൾ താൻ പറഞ്ഞവനും ഇയാളും തമ്മിൽ യാതൊരു ബന്ധവും ഇല്ല…

 

രാജു : അതെനിക്ക് അറിയില്ല ഭായ്…. പക്ഷെ അതിവൻ തന്നെയാണ്….

വീണ്ടും അയാൾ കണ്ഫ്യൂക്ഷൻ ആയപോലെ ആലോജിച്ചുകൊണ്ടിരുന്നു..

 

അലി : ജോണ്….നിനക്കെന്തു തോനുന്നു…

 

ജോണ് : ഒന്നും തോന്നാനില്ല… ഇതവൻ തന്നെയാ…

Leave a Reply

Your email address will not be published. Required fields are marked *