😈Game of Demons 8 [Demon king]

Posted by

അവൾ അവിടുള്ള ഗുണ്ടകളോട് കാര്യം പറഞ്ഞു. അവർ വേഗം പ്രിയയുടെ ബോഡി എടുത്ത് പുറത്തേക്ക് പോയി.

 

അലി : പ്രിയങ്ക ….

 

പ്രിയങ്ക : ഭായ്….. ?

 

അലി : ശിവ എവിടെ….

 

പ്രിയങ്ക : അവനപ്പുറത്ത് ഉണ്ട്….

 

അലി : വിളിക്ക്…. എന്നിട്ട് ഈ ഫോട്ടോയിൽ ഉള്ളവരുടെ ഡിറ്റിയൽസ് collect ചെയ്യ്…..

 

അവളാ ഫോട്ടോ വാങ്ങി ശിവയെ വിളിക്കാൻപോയി.
അൽപ്പ നേരത്തിനു ശേഷം അവനുള്ളിലേക്ക് വന്ന് കംപ്യൂട്ടറിന്റെ മുന്നിലിരുന്നു. എന്നിട്ട് ആ ഫോട്ടോയിൽ ഉള്ളവരെ ചെക്ക് ചെയ്യാൻ തുടങ്ങി.

 

ശിവ : കിടച്ചാച് സർ…

 

ശിവ വിളിച്ചു പറഞ്ഞു. അവരെല്ലാവരും അവിടേക്കെത്തി.

 

ശിവ : ഇന്ത ഫോട്ടോ ആധാർ വച്ച് പാർത്തെ…. ഇവർ കേരളവിലെ ഇറുക്ക്….

ഫേസ്ബുക്ക് profile ചെക്ക് പണ്ണി പാർത്തെൻ…. അത്പ്പടി പാർത്താൽ രൂപ- രാജീവ് ഇവർ തിരുമണം മുടിഞ്ഞാച്…. അത് മാതിരി മനു – അഞ്ജലി തിരുമണവും മുടിഞ്ഞിരുക്ക്…. അതുവും കൊഞ്ച നാൾ താൻ ആയിർക്ക്…

 

 

അത് കേട്ടപ്പോൾ അലിയുടെ മുഖത്ത് ഗൂഢമായൊരു ചിരി വിടർന്നു.

 

അലി : അപ്പൊ കല്യാണം കഴിഞ്ഞു അല്ലെ….. അതേതായാലും നന്നായി….

 

ശിവ : ഭായ്…. ഇന്ത അഞ്ജലി അമീർ ഭായ് കൊലയ് സെയ്യപ്പെട്ട രാത്രി ഒരു ഹോസ്പിറ്റലിലെ അഡ്മിറ്റ് ആയിർക്ക്….

 

അലി : ഹോസ്പിറ്റലിലോ…

 

ശിവ : ആമ സർ….ഏതോ അക്‌സിഡന്റ…. മഹാത്മാ ഹോസ്പിറ്റൽ….

 

അലി: ഒക്കെ….. അപ്പൊ ഇവർ അവളെ എന്തോ ചെയ്തിട്ടുണ്ട്….

 

ശിവ : ആമ സർ….. അപ്പൂറം adimitt പണ്ണാണവനുടെ name രാജീവ് എൻട്ര പൊട്ടിർക്ക്….

Leave a Reply

Your email address will not be published. Required fields are marked *