അലി : ഹമ്മ്….. എന്നാൽ അവന്റെ ലൊക്കേഷൻ അയച്ചുകൊടുത്ത് തൂക്കാൻ പറ…
സിംഗര : ശരി ഭായ്….
അലി : പ്രിയ…. നമ്മൾ നാളെ കേരളം എത്തണം…. ഫ്‌ളൈറ്റ് ബുക്ക് ചെയ്തോളൂ….ബാക്കിയുള്ള മൂന്നെണ്ണത്തിനെയവിടെ പോയിത്തീർക്കാം……
ആദ്യം തല… പിന്നെ വാല്….
അയാൾ പറഞ്ഞതനുസരിച്ച് എല്ലാവരും അവരവരുടെ പണി ചെയ്യുവാൻതുടങ്ങി. സിംഗര അൽപ്പം മാറിനിന്ന് കീരിക്കാടൻ ജോസിന്റെ നമ്പർ ഡയൽ ചെയ്തു.
അൽപ്പ നേരം ബെല്ലടിച്ചശേഷം കാൾ അറ്റൻഡ് ആയി.
സിംഗര ; ഹാലോ ജോസേ…..
“”’ ആഹ്…. സിങ്കു…. എന്തഡേയ്… കൊറെയായല്ലോ ഇങ്ങോട്ടൊക്കെ വിളിച്ചിട്ട്….നമ്മളെയൊക്കെ മറന്നോടെ…..
സിംഗര : ഇല്ലടാ… ഒരു അത്യാവശ്യ കാര്യമുണ്ട്….
“”’ ഹമ്മ്…. എന്തര്….’””‘
സിംഗര : ഒരാളെ പൊക്കണം…. ഫോട്ടോ വാട്‌സ്ആപ്പ് ചെയ്തിട്ടുണ്ട്….
‘”‘ ഓ….. അത്രേ ഉള്ളാ….. ‘””
സിംഗര : നീ നിസ്സാരമായി കാണരുത്…. സംഗതി സീരിയസ് ആണ്…..
‘”‘ എന്തര് സീരിയസ്…. ഇതൊക്കെ ജോസിന് വെറും പൊടി തട്ടണ കേസ്….’””
സിംഗര : നീ സാധാരണമായി കാണരുത്…. പൊക്കാൻ പറഞ്ഞവൻ നല്ല അഭ്യാസിയാണ്…. അതുകൊണ്ട് നേരിട്ട് പണിയരുത്….
‘””‘ ഓ….. അപ്പൊ ഓൻ യന്തിരൻ ആണല്ലേ…. ‘””
സിംഗര : ആഹ്…. അങ്ങനെയും പറയാ….
‘”” നീ എന്ന് വരും…. “”