സിംഗര : ഞാൻ നാളെ എത്തും…. പിന്നെ കൂടെയുള്ളത് കുറച്ച് ഹൈ range പുള്ളിയാ….
‘”” ഓ…. അതെനിക്ക് അറിഞ്ഞുടെ…. നീ കൊണ്ടുവരാണേ അത് വലിയ പുള്ളിയാവോല്ലാ…. ‘””
സിംഗര : പിന്നെ ഇന്നെന്നെ തൂക്കണം….
‘”” അതൊക്കെ ജോസ് ഏറ്റു…. പിന്നെ കാശിന്റെ കാര്യത്തിൽ പന്ന പരിപാടി കാണിക്കരുത് പറഞ്ഞേക്കാം….’””
സിംഗര : കാശൊക്കെ നീ പറയണത് കിട്ടും….
‘”‘ അപ്പൊ ഒക്കെ…. നമ്മടെ പുള്ളേര് കേറി മേഞ്ഞൊളും…. ‘””
സിംഗര : അപ്പൊ ശരി…. നാളെ ഞങ്ങൾ കോഴിക്കോട് എത്തും….
‘”” എന്ന പോര്…. ഞാൻ രാവിലെ മാലേം പിടിച്ച് അവിടോണ്ടാവും…. ‘””
സിംഗര : അപ്പൊ പണികഴിഞ്ഞ് വിളി…
‘”‘ ശരിയടെ…. അപ്പൊ സുലാൻ…. ‘””
അയാൾ ഫോൺ കട്ട് ആക്കി.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
ഭക്ഷണം കഴിച്ചുകഴിഞ്ഞ് മനുവിന്റെയും അഞ്ജുവിന്റെയും ജാതകം നോക്കാനായി മുത്തശ്ശൻ ഒരു പായ വിരിച്ച് നിലത്തിരുന്നു.തൊട്ടുമുന്നിൽ ഒരു നിലവിളക്കും കത്തിച്ചുവച്ചു.
അദ്ദേഹം തന്റെ സഞ്ചിയിൽ നിന്നും കവിടിയും പലകയുമെടുത്ത് നിലത്തിരുന്നു. കവടികൾ യാഥാസ്ഥാനത്ത് വച്ച് അദ്ദേഹം ഒരുനിമിഷം കണ്ണുകൾ അടച്ചുകൊണ്ട് പ്രാർത്ഥനയിൽ മുഴുകി.
രാധമ്മ അദ്ദേഹത്തിന്റെ മുന്നിൽ ഇരുവരുടെയും ജാഥകൾ വച്ച് അവിടിരുന്ന് കൈകൂപ്പി പ്രർതിച്ചു.
രാജീവും അഞ്ജുവും ആതിയും അവർക്കൊപ്പമിരുന്ന് അദ്ദേഹം പറയാൻ പോകുന്ന കാര്യങ്ങൾ കേൾക്കുവാനായി കാത്തിരുന്നു.
അദ്ദേഹം കണ്ണുകൾ തുറന്ന് ഇരുവരുടെയും ജാഥകൾ പരിശോധിച്ചു. ശേഷം കവടി നിർത്താൻ തുടങ്ങി. അൽപ്പനേരം കൂടി കണ്ണുകളടച്ച് പ്രതിച്ച ശേഷം വീണ്ടും ആ ജാതകങ്ങൾ നോക്കി.
ആ മുഖത്ത് സന്തോഷവും ദുഃഖവും അത്ഭുതവും മിന്നിമറയുന്നത് അവർകണ്ടു.