രാധമ്മ : എന്താ മാമേ….. പ്രശ്നത്തിൽ എന്താണ് തെളിഞ്ഞത്….
രാധമ്മ അഖാംഷയോടെ ചോതിച്ചു. അൽപ്പ നേരം നിശ്ശബ്ദനായ ശേഷം അദ്ദേഹം തുടർന്നു.
‘”” ശുഭവും അശുഭവുമായ കാര്യങ്ങൾ തെളിയുന്നുണ്ട്…. ”’
അവരെന്തെതെന്ന് മനസ്സിലാവതേ അദ്ദേഹത്തെ നോക്കി.
‘”” ആദ്യം അഞ്ജുവിന്റെ ജാതകത്തെ കുറിച്ചുതന്നെ പറയാം…. ‘””
അദ്ദേഹം അവളുടെ ജാതകം കയ്യിലെടുത്തു.
‘”””അഞ്ജലി കൃഷ്ണൻ….
മകര മാസം കാർത്തിക നാളിൽ ജനനം….
വളരെ സ്രേഷ്ടമായ നക്ഷത്രം….
ഇതിനു മുമ്പ് 3 ജന്മങ്ങൾ കാണുന്നു…. അതായത് ഇപ്പോൾ ഉള്ളത് 4 ആം ജന്മം…
മൂന്ന് ജന്മങ്ങളിൽ ആദ്യ ജന്മം മനുഷ്യ ജന്മമാണ്…
സൗധര്യ ശാപം ഉള്ള പെണ്കുട്ടി….
കൂടാതെ അൽപ്പയുസ്സ്….. ”’
അദ്ദേഹം അവസാനമായി പറഞ്ഞ വാക്ക് കേട്ട് എല്ലാവരും ഞെട്ടി…
‘അമ്മ : മാമേ….. അൽപ്പയുസ്സോ….
‘””‘ അതേ…. ഈ പെണ്കുട്ടിയിൽ കാണുന്നത് അൽപ്പയുസ്സാണ്….
അതിനർത്ഥം എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം….’””””
അത് കേട്ട് എല്ലാവരും പേടിയോടെ അദ്ദേഹത്തിന്റെ വാക്കിന് കാതോർത്തു.
‘”” കഴിഞ്ഞ 2 ജന്മവും ഈ അഞ്ജലിക്ക് അൽപ്പയുസ്സായിരുന്നു. ഈ രണ്ട് ജന്മങ്ങൾ ജീവജാലമായി കഴിഞ്ഞു എങ്കിലും ആ ജീവികൾക്ക് ദൈവം അനുഗ്രഹിച്ചു നൽകിയ ആയുസ്സ് ഇവൾ ജീവിച്ചു തീർത്തിട്ടില്ല….”’”
‘അമ്മ : മാമേ…. ഇതിന് പ്രതിവിധി ഇല്ലേ….
‘”” ഇനി അത് ചെയ്യേണ്ട കാര്യമില്ല….. ‘””
‘അമ്മ : അപ്പൊ…. അപ്പൊ എന്റെ മോള്….