രാധമ്മയുടെ കണ്ണുകൾ നിറഞ്ഞു.
‘””‘ ചെയ്യേണ്ടെന്നു പറഞ്ഞത് വേറൊന്നുമല്ല…. അതിന് പ്രതിവിധി ഈശ്വരൻ നടത്തികഴിഞ്ഞു.’””
അവരൊന്നും മനസ്സിലാവാതെ അദ്ദേഹത്തെ നോക്കി.
അമ്മ: മനസ്സിലായില്ല….
അദ്ദേഹം അവരേ നോക്കിയൊന്ന് ചിരിച്ചശേഷം ബാക്കി പറഞ്ഞു.
‘”അതേ…. ദൈവം പ്രതിവിധി നടപ്പാക്കി…. വേറൊന്നുമല്ല….. ഇത് തന്നെ… ‘””
അദ്ദേഹം മനുവിന്റെ ജാതകം ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു.
‘”” ഈ പുരുഷൻ…. ഇതാണ് പ്രതിവിധി…. ഈ ജാതകമുള്ളയാൾ അഞ്ജലിയെ സ്വന്തമാക്കിയതിനാൽ ആ ദോഷങ്ങളെല്ലാം ഈ കുട്ടിയെ വിട്ടകന്ന് പോയി.’”””””
അത് കേട്ടതും എല്ലാവരുടെ മുഖത്തും സന്ദോഷം കൊട്ടിപുറപ്പെട്ടു….
‘””” ഇനി മനുവിനെ കുറിച്ച് വ്യക്തമായി പറയാം….
കുംഭ മാസം തിരുവാതിര നക്ഷത്രത്തിൽ പിറന്നവൻ…
അതായത് ശിവരാത്രി…. ശിവന്റെ നക്ഷത്രവും ജന്മ നാളും….
ജനന സമയം രാത്രി 11: 50…..
ശിവനെ പോലെതന്നെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും സംഹരിക്കുവാനും കഴിവുള്ളവൻ…..
ഞാൻ പറഞ്ഞത് ശരിയാണോ….””‘
അദ്ദേഹം അവരെ നോക്കി ചോതിച്ചു.
ആതി : ശരിയാ മുത്തശ്ശ…. ഏട്ടൻ അതുപോലെ തന്നാ….
ആതിയാണ് ഉത്തരം പറഞ്ഞത്…
‘”” ഹമ്മ്….
കൂടാതെ ഈ ജാതകത്തിൽ അസുരന്റെ സമിഭ്യവും ഞാൻ കാണുന്നു….’”””
അമ്മ : അസുരന്റെയോ…. മനുവിലോ…. അവൻ പാവമാണ് മാമേ….