😈Game of Demons 8 [Demon king]

Posted by

എന്നാൽ അൽപ പേടിയും കരുതലും കൂടെ വേണം താനും.

ഈ അടുത്തായി മനുവിന്റെ സമയത്തിൽ മൃത്യു ദോഷം കാണുന്നു.’”””

 

ആ വാക്കുകൾ കേട്ടതും അഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞു. അവളിൽ വല്ലാതെ ആശങ്കയും പേടിയും വർധിച്ചു.

 

‘”” മരണം വരാൻപോകുന്നത് ഇതിന് മുന്നേ അഞ്ജലിയെ വിട്ടൊഴിഞ്ഞ ഏതോ മരണ
ഭാഗത്തിന്റെ അംശത്തിൽ നിന്നാണ്….’””

 

ഇത്‌കേട്ടതും ശരിക്കും ഞെട്ടിയത് രാജീവാണ്… കാരണം കെട്ടതെല്ലാം പച്ചയായ സത്യങ്ങൾ…

‘അമ്മ : എന്താ മാമേ ഈ പറയുന്നത്…. ഇതിന് പോംവഴിയൊന്നും ഇല്ലേ….

 

‘”” എല്ലാം ദൈവ നിശ്ചയമല്ലെ രാധേ…. എല്ലാം അവൻ തീരുമാനിക്കും… ‘””

 

പിന്നെ കേട്ടത് അഞ്ജുവിന്റെ കരഞ്ഞുകൊണ്ട് ഓടുന്ന ശബ്ദമാണ്…

 

‘അമ്മ : ആതി…. ചേച്ചിയുടെ അടുത്തേക്ക് പോ….

 

അമ്മ അതിയോട് പറഞ്ഞു. അഞ്ജുവിന്റെ വിഷമം കാണുമ്പോൾ എല്ലാവരുടെ ഉള്ളവും നീറി പുകയുകയായിരുന്നു ആതി സ്റ്റെപ്പ് കയറി അഞ്ജുവിന്റെ മുറിയിലേക്ക് പോയി.

 

‘അമ്മ :ഇന്റെ കുട്ടിക്ക് വല്ലോം പറ്റോ മാമേ…

 

നിറകണ്ണുകളോടെ അമ്മയത് പറഞ്ഞപ്പോൾ അദ്ദേഹത്തിന് തിരിച്ചുപറയാൻ വാക്കുകൾ ഇല്ലായിരുന്നു.

 

‘”” ശിവ ക്ഷേത്രത്തിൽ പായസവും നെയ്വിളക്കും സമർപ്പിക്കണം… ‘””

 

‘അമ്മ : ശരി മാമേ…

 

‘”” ബാക്കിയൊക്കെ ദൈവനിയോഗപോലെ…..”””

അത്രയും പറഞ്ഞ് അദ്ദേഹം അൽപ്പനേരം കണ്ണുകളടച്ചു പ്രാർത്ഥിച്ച ശേഷം കവടിയും പലകയും തിരിച്ച് സഞ്ചിയിലേക്ക്തന്നെ വച്ചു.

 

രാജീവ് ആകെ വിഷമത്തിൽ ആണ്…. ആപത്തുകൾ മനുവിന്റെ ജീവിതത്തിൽ ഒരു പൊതുവായ കാര്യമാണ്…. അതൊന്നും അവന്റെ ജാതകത്തിൽ മൃതു ദോഷം ഉണ്ടാക്കതക്കവണ്ണം ശക്തർ അല്ല….

Leave a Reply

Your email address will not be published. Required fields are marked *