‘അമ്മ : അയ്യോ…. അങ്ങനൊന്നും പറയല്ലേ മാമേ…. ഇത് മാമക്ക് വേണ്ടെങ്കിൽ ഏതെങ്കിലും പുണ്യ ക്ഷേത്രത്തിൽ വഴിപാട് കഴിച്ചോളൂ….. എന്റെ അഞ്ജുവിനും മനുവിനും വേണ്ടി….
മുത്തശ്ശൻ ആ പൈസ വാങ്ങി തൊട്ടുനെറുകിൽ വച്ചശേഷം തന്റെ സഞ്ചിയിലേക്ക് ആ കാശ് ഇട്ടു.
രാജീവ് : മുത്തശ്ശ…. ഞാൻ ബസ് സ്റ്റാൻഡുവരേ ആക്കം….
‘”” അത് വേണ്ട മോനെ……ബുദ്ധിമുട്ടാകും…. ‘”””
‘അമ്മ : അതൊന്നുമില്ല മാമേ…. ഞങ്ങൾക്ക് സന്തോഷമേ ഉള്ളു….
രാജീവ് : അതേ മുത്തശ്ശ….. ഇതിനൊക്കെ എന്താ ബുദ്ധിമുട്ട്…..
‘””” എന്നാൽ ആവാം….. ”””
അദ്ദേഹം സമ്മതം മൂളി. രാജീവ് ചാവിയുമെടുത്ത് പിറത്തേക്ക് നടന്നു.
‘”””” രാധേ….. ‘”””
‘അമ്മ : മാമേ…..
‘””” കുട്ട്യോളെ വിളിക്കണ്ടാ…. വരുടെ കണ്ണുനീർ കണ്ടുകൊണ്ട് പോകാൻ ഈ വയസ്സന് ശേഷിയില്ല…. ‘”””
രാധമ്മ മറുപടിയൊന്നും പറഞ്ഞില്ല. അദ്ദേഹം തന്റെ സഞ്ചിയും തൂക്കി പുറത്തോട്ട് നടന്നു.
രാജീവ് വണ്ടി സ്റ്റാർട്ട് ചെയ്ത് തിരിച്ചു നിർത്തി.മുത്തശ്ശൻ വണ്ടിയിൽ പോയിക്കേറി…
ആ വണ്ടി അവിടുന്ന് പുറത്തേക്ക് കുതിച്ചു.
…….
മുറിയിൽ അഞ്ചു കരയുകയാണ്….ആതിയും രൂപയും അവൾക്കൊപ്പമുണ്ട്…
ആതി: ചേച്ചി….. കരയല്ലേ….. മുത്തശ്ശൻ ഉറപ്പൊന്നും പറഞ്ഞില്ലല്ലോ….
രൂപ : അതേ…. മുത്തശ്ശന് തെറ്റാനേ വഴിയുള്ളൂ….