😈Game of Demons 8 [Demon king]

Posted by

 

‘””‘ അറിയില്ല മോനെ…. ഇതെല്ലാം നിയന്ദ്രിക്കാൻ നമുക്കും മുകളിലൊരാൾ ഉണ്ട്…. ഈശ്വരൻ…. എല്ലാം അവന്റെ തീരുമാനം ആണ്…. ‘””

 

രാജീവ് : അപ്പൊ പ്രശ്നത്തിൽ കണ്ടത്….

 

‘”” അത് വെറും സാധ്യതകൾ മാത്രം…. ജോൽസ്യവും പിഴക്കാം…. ഈ ലോകത്ത് പിഴക്കാത്ത ഒന്നുമില്ലാ…. ഡോക്ടർ ഒരിക്കലും ജീവിക്കില്ല എന്നു പറഞ്ഞവർ ജീവിച്ചിട്ടില്ലേ….അതുപോലെ തന്നാണ് ഇതും… ഈ ലോകത്ത് ഒന്നും ഒന്നിന്റെയും കയ്യിലല്ല….. ഈ പ്രശ്നത്തിൽ തെളിഞ്ഞത് പോലും ദൈവം കാണിച്ചുതന്ന ചില പരിണാമങ്ങൾ….. ‘”””

 

 

രാജീവ് : മുത്തശ്ശൻ പ്രാർത്ഥിക്കണം….

അവൻ ഇടയാർന്ന ശബ്ദത്താൽ പറഞ്ഞു.

 

‘””‘ ഇന്റെ കുട്ട്യോൾക്ക് വേണ്ടി ഞാൻ എപ്പോഴും പ്രർത്തിക്കുന്നുണ്ട് മോനെ….’””

 

പിന്നവനൊന്നും മിണ്ടിയില്ല…. വണ്ടി ബസ്സ്റ്റാൻഡിൽ പോയിനിന്നു.

 

രാജീവ് : മുത്തശ്ശ…. വണ്ടിക്ക് കാശ് ഉണ്ടോ….

 

‘”” ഒക്കെയുണ്ട് മോനെ…. ‘”””

രാജീവ് : ഇടക്ക് വരണം ട്ടോ…. അവരുടെ സ്വന്തം എന്റെയും സ്വന്തമാണ്….

 

രാജീവ് അദ്ദേഹത്തിന്റെ കൈകൾ പിടിച്ച് ബഹുമാനത്തോടെ പറഞ്ഞു. അദ്ദേഹം അൽപ്പനേരം അവന്റെ കണ്ണുകളിലേക്ക് നോക്കി.

 

“”” മോനെ ഈ ലോകത്ത് ഏറ്റവും ശക്തിയുള്ള ചില ബന്ധങ്ങൾ ഉണ്ട്…. അതെന്താണെന്ന് അറിയോ….’”””

 

രാജീവ് : ഇല്ല മുത്തശ്ശ….

 

‘””” ഒന്ന്…. അമ്മയും കുഞ്ഞും….. ഏറ്റവും ശക്തിയുള്ള ബന്ധം…. ഇവരുടെ ശക്തിക്കു മുന്നിൽ ദൈവം പോലും മുട്ട് മടക്കും

 

രണ്ട്…… ഭാര്യ ഭർതൃ ബന്ധം…. തന്റെ പാതിയെ തിരിച്ചറിഞ്ഞ് അവളെ സ്നേഹിച്ചും സംരക്ഷിച്ചും ജീവിക്കുക.

 

പിന്നെ മൂന്ന്……. സഹോദര സൗഹൃദ ബന്ധം….

ഈ ബന്ധത്തിന് മറ്റെല്ലാ ബന്ധത്തെക്കാളും പ്രത്യേകതകൾ ഉണ്ട്…

ഇത്‌ശക്തവും സംരക്ഷണവും സ്വതന്ത്രവുമാണ്…

Leave a Reply

Your email address will not be published. Required fields are marked *