ഈ സമയം മനുവിന്റെ വീട്ടിൽ എല്ലാവരും ഭക്ഷണം കഴിച്ചുകഴിഞ്ഞ് വിശേഷകൾ പറഞ്ഞിരിക്കുകയായിരുന്നു.
സമീറ: അല്ല…. ഈ ഹണിമൂൺ ഒന്നും പ്ലാൻ ചെയ്യുന്നില്ലേ….
മനു : ഹണിമൂണോ…. അതൊന്നും ഇപ്പൊ വേണ്ട എന്നാണ് എന്റെ ഭാര്യയുടെ ഉത്തരവ്…..
സമീറ : ആണോ അഞ്ചു…..
സമീറ അഞ്ജുവിനെ നോക്കി പറഞ്ഞു. അവൾ ആകെ വിഷമിച്ചിരിക്കുകയാണ്… ഇനി വരാൻ പോകുന്ന കാര്യങ്ങൾ ഓർത്ത് അവൾക്ക് നന്നേ ആശങ്ക ഉണ്ട്… സമീറ ചോദിച്ചത് പോലും അവളുടെ കതിൽ വീണില്ല.
സമീറ : ഹാലോ…..
സമീറ വിരൽ ഞൊടിച് അഞ്ജുവിനെ വിളിച്ചു.
അഞ്ചു : ആഹ്….
സമീറ : ഇത് ഏത് ലോകത്ത മാഷേ….
അഞ്ചു : ഏ….
സമീറ : ഹാ…. അപ്പൊ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ….
അഞ്ചു : ഇ.. ഇല്ല….
സമീറ : എന്താ ഹണി മൂൺ പോകണ്ട എന്ന ചോദിച്ചത്….
അഞ്ചു : ഹാ….പോണം….
സമീറ : എപ്പൊ…
അഞ്ചു : പിന്നെ…..
സമീറ : മനുവേ…. ഇതിന്റെ കിളി പോയിന്നാ തോന്നുന്നെ…
മനു : എന്താ അഞ്ചു പറ്റിയെ….
അഞ്ചു : ഏയ്…. ഒന്നുല്ല ഏട്ടാ….
സമീറ : എന്തായാലും ഞാനുമുണ്ട് ഹണി മൂണിന്….
മനു : അത് പ്രത്യേകം പറയാൻ ഉണ്ടോ….