😈Game of Demons 9 [Demon king] [Climax]

Posted by

 

ജോസ് ; ആഹ്…. അതേതായാലും നന്നായി…. പിന്നെ ഇത് നമ്മടെ ഒരു സ്വീകരണം…..

 

അലി : അതൊക്കെ പിന്നെ…. അവനെവിടെ…..

 

ജോസ് ; ഹാ…. സർ ടെൻഷൻ അടിക്കല്ലേ…. അവനെ പിള്ളേര് മലപ്പുറത്തെ നമ്മടെ പന്നിഫാമിൽ വച്ചിട്ടുണ്ട്…..

 

അലി ; താൻ കണ്ടോ അവനെ….

 

ജോസ് ; പിന്നെ കണ്ടൊന്നോ….. അവനെ കണ്ടിട്ടല്ലേ ഞാനിവിടെക്ക് ഇറങ്ങിയെ……. നല്ല ചുള്ളൻ ചെക്കൻ ട്ടാ…..

ജോണ്: അവന്റെ ദേഹത്താരെങ്കിലും കൈ വച്ചോ…..

ജോണ് അൽപ്പം ദേഷ്യത്തോടെ ചോതിച്ചു…

 

ജോസ് : ഇമ്മാതിരി കേസ് വരുമ്പോൾ കൈവയ്പ്പാണ് പതിവ്…. പക്ഷെ ഇത് വച്ചില്ലട്ടാ…. ദേ ലവൻ വിളിച് പറഞ്ഞായിരുന്നു…. അവനെ തൊടരുതെന്ന്…. പിന്നെ ആ പയ്യൻ ഒടുക്കത്തെ സഹകരണോം….
യാതൊരു ശല്യവും ഇല്ല….

 

ജോണ്: ഹമ്മ്….. അവിടെത്ര പേരുണ്ട്…..

 

ജോസ്: അവടെ നമ്മടെ കൊറേ പിള്ളേരുണ്ട്….
ഏകദേശം ഒരു 20 പേര് കാണും….

 

ജോണ് അയാളെ നോക്കി പുച്ഛത്തോടെ ചിരിച്ചു.

 

അലി; എന്നാൽ അങ്ങോട്ട് പോകാം….

 

ജോസ്: അതിനെന്ത്…. വരീൻ…. വണ്ടി പുറത്തുണ്ട്…..

 

അവർ പുറത്തേക്ക് നടന്നു….

അവിടെ 3 വണ്ടിയുണ്ടായിരുന്നു…

2 വണ്ടിമൊത്തം അവരുടെ ആൾക്കാർ ആയിരുന്നു.

ഒരുമാതിരി തമിഴ്‌സിനിമയിൽ വരുന്നപോലെ….

അവർ ആ ഒഴിഞ്ഞ വണ്ടിയിൽ കേറി. ജോസ് നേരെ ഡ്രൈവിംഗ് സീറ്റിലും ഇരുന്നു.

 

ജോസ് : നമ്മക്ക് ഈ ഡ്രൈവറെ വച്ചോടിക്കുന്നതിൽ ഒരു താല്പര്യോം ഇല്ല……

പിന്നെ പിടിച്ചിരുന്നോണം…. ഞാൻ നല്ല സ്പീഡാ…..

 

അയാളവരെ നോക്കി പറഞ്ഞു….

വണ്ടി നേരെ മനുവിനെ പിടിച്ചിട്ടിരിക്കുന്നിടത്തേക്ക് കുതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *