കോമിക് ബോയ് [Fang leng]

Posted by

കോമിക് ബോയ് 1

Comic Boys Part 1 | Author : Fang leng

 

പോപ്പ് ഔട്ട്‌ ബോയ് എന്ന ഡ്രാമയുടെ തീം ഉപയോഗിച്ച് എഴുതുന്ന ഒരു കഥയാണിത് തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക ഇത് പൂർണമായും ഒരു ഫാന്റസി സ്റ്റോറി ആണ് അതുകൊണ്ട് ഇതിൽ അധികം ലോജിക് ഉണ്ടാകുകയില്ല

“അമ്മേ,  അച്ഛാ”…..ജൂലി ഉറക്കത്തിൽനിന്ന് ഞെട്ടി ഉണർന്നു

“എന്തിനാ ഞാൻ വീണ്ടും വീണ്ടും അതിനെ പറ്റി ചിന്തിക്കുന്നത് എല്ലാം കഴിഞിട്ട് ഒരുപാട് നാളായില്ലേ എന്നിട്ടും എനിക്കെന്താ അത് അംഗീകരിക്കാൻ കഴിയാത്തത് ഇല്ല ഞാൻ എല്ലാം മറന്നേ പറ്റു എനിക്ക് ഇനിയും മുൻപോട്ടു പോകാനുണ്ട് അച്ഛനും അമ്മയും അവർ എന്നെ വിട്ടുപോയിരിക്കുന്നു അത് ഞാൻ അംഗീകരിച്ചേ മതിയാകൂ ”

ജൂലി കലണ്ടറിലേക്ക് നോക്കി

നവംബർ 6 നാളെയാണ് എന്റെ ബർത്ത് ഡേ അച്ഛനും അമ്മയും ഇല്ലാത്ത ആദ്യ ജന്മദിനം നാളെ മുതൽ ഞാൻ പുതിയൊരു ജീവിതം തുടങ്ങണം വീണ്ടും കോളേജിൽ പോയി തുടങ്ങണം ടോമും റോസും ഇന്ന്‌ രാത്രി വീട്ടിൽ വരാമെന്ന് പറഞിട്ടുണ്ട് അവർ നല്ലൊരു പാർട്ടി കൊടുക്കണം കേക്ക് വാങ്ങണം വീട് അലങ്കരിക്കണം അങ്ങനെ ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട് ഇപ്പോൾ തന്നെ ഒരു പാടു നേരമായി എന്തായാലും ആദ്യം ഈ വീടൊന്ന് വൃത്തിയാക്കാം

ജൂലി വേഗം തന്നെ ജോലികൾ ആരംഭിച്ചു

കുറച്ച് മണിക്കൂറുകൾക്ക് ശേഷം

“അയ്യോ തളർന്നു എന്തായാലും ഒരു വിധം വീട് വൃത്തിയായി ഇനി ഈ പഴയ സാധനങ്ങൾ സ്റ്റോർ റൂമിൽ എത്തിക്കണം ”

സാധനങ്ങളുമായി ജൂലി സ്റ്റോർ റൂമിലേക്കെത്തി

“ഇവിടെ മുഴുവൻ പൊടിയാണല്ലോ വെളിച്ചവുമില്ല ഒരു ദിവസം ഇത് കൂടി വൃത്തിയാക്കണം ”

സാധനങ്ങൾ സ്റ്റോർ റൂമിൽ വച്ച ശേഷം ജൂലി പുറത്തേക്കിറങ്ങുവാൻ തുടങ്ങി പെട്ടെന്നാണ് ജൂലിയുടെ കണ്ണിൽ അത് പെട്ടത് നീല നിറത്തിലുള്ള ഒരു ചെറിയ പെട്ടി

“അതേതാ ആ പെട്ടി ഇങ്ങനെയൊന്ന് ഞാൻ ഇവിടെ കണ്ടിട്ടില്ലല്ലോ എന്തായാലും ഒന്ന് നോക്കാം

ജൂലി ആ പെട്ടിയുമായി സ്റ്റോർ റൂമിനു പുറത്തേക്കിറങ്ങി

“ഇനി ഇത് തുറന്ന് നോക്കാം ”

ജൂലി പതിയെ പെട്ടി തുറന്നു അതിനുള്ളിൽ ഒരു ചെറിയ പുസ്തകമായിരുന്നു ഉണ്ടായിരുന്നത്

“ഇതെന്താ കണ്ടിട്ട് ഒരു കോമിക് ബുക്ക്‌ പോലെ ഉണ്ടല്ലോ ഇത് കൊണ്ട് ഞാൻ എന്ത്‌ ചെയ്യാനാ ഏതായാലും ഇവിടെയിരിക്കട്ടെ”

Leave a Reply

Your email address will not be published. Required fields are marked *