“കണ്ണാ..നീയിങ്ങു വന്നേ”
“എന്താ ചേച്ചി? വെള്ളം വേണോ?”
“നീ ഇങ്ങുവാ. പറയട്ടേ.”
“എന്താ”?
“നീ ടൗണിൽ പോയി രണ്ട് ബിരിയാണി വാങ്ങിക്കാമോ? കുറെ ദിവസമായില്ലേ കഞ്ഞി തന്നെ.”
“ചേച്ചിക്ക് ഇപ്പൊ ലൈറ്റ് ഫുഡ് കൊടുത്തമതിയെന്നാ അമ്മ പറഞ്ഞത്.”
“സാരമില്ലടാ. അമ്മ അറിയണ്ട. നീ നാലെണ്ണം വാങ്ങിക്കോ. അപ്പൂനും അമ്മൂനും കൊടുക്കാം”
“അപ്പൊ ചെറിയമ്മയ്‌ക്കോ”?
“ചെറിയമ്മയ്ക്ക് വയറിന് സുഖമില്ലല്ലോ. വാങ്ങിയാലും കഴിക്കില്ല.”
“എന്നാ ശരി. ഞാൻ പോയിട്ട് വരാം.”
“ഡാ..പാരഡൈസിൽ പോയി വാങ്ങിയാ മതി.”
“അത് ഒത്തിരി ദൂരം പോണ്ടേ? ബൈക്ക് പഞ്ചറാ. നടക്കേണ്ടി വരും.”