Soul Mates 2 [Rahul RK]

Posted by

“മഹേഷേട്ടൻ അല്ലെങ്കിൽ ഇത് ശരിക്കും ആരാ ചെയ്തത് എന്ന് കണ്ടെത്തിയാൽ പോരെ…??”

“അതിനൊന്നും പറ്റിയ ഒരു സാഹചര്യം അല്ലേടാ അവിടെ.. ”

“അല്ല ചേച്ചി.. ഈ കോമ്പൻസേഷൻ എന്ന് പറയുമ്പോൾ അത് ഏകദേശം എത്ര വരും..??”

“കൃത്യമായി അറിയില്ല.. പക്ഷേ എങ്ങനെ പോയാലും അതൊരു വലിയ സംഖ്യ തന്നെ ആകും… വേറൊരു വഴിയും ഇല്ലാത്ത സാഹചര്യത്തിൽ എങ്ങനെ എങ്കിലും പണം സങ്കടിപ്പിച് ഏട്ടനെ നാട്ടിലേക്ക് കൊണ്ടുവന്നേ മതിയാവൂ..”

നീതു ചേച്ചിയുടെ കാര്യം കേട്ടപ്പോൾ എനിക്കും സങ്കടം തോന്നി പക്ഷേ എന്നെ കൊണ്ട് യാതൊരു വിധത്തിലും സഹായിക്കാൻ പറ്റാത്ത സാഹചര്യം ആയിരുന്നത് കൊണ്ട് വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ…
🌀🌀🌀🌀🌀🌀🌀🌀

2020 ൽ ജോലി നഷ്ടമായി നാട്ടിൽ വന്ന കഥ നീതു ചേച്ചിയുടെ ഭർത്താവിൻ്റെ മാത്രം ആയിരുന്നില്ല..
ലോകം മുഴുവൻ കൊറോണ വൈറസ് കീഴ്പ്പെടുത്തിയപ്പോൾ നമ്മുടെ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും അതിൻ്റെ പ്രതി ഫലനങ്ങൾ ഉണ്ടായി..

മുഴുവൻ ലോകത്തോടു ഒപ്പം ഐടി മേഖലയും സ്തംഭിച്ചു..
അതോടെ ബാംഗ്ലൂർ ഉള്ള എൻ്റെ ജോലിയും അവസാനിച്ചു…

മറ്റൊരു വഴിയും ഇല്ലാതെ ഓഫീസും ഫ്ലാറ്റും കൂട്ടുകാരും ഒക്കെ വിട്ട് കിട്ടിയ വണ്ടിക്ക് ഞാനും നാട്ടിലേക്ക് പോന്നു…

പിന്നീട് ലോക്ക് ഡൗനും വീട്ടിലിരിപ്പും തന്നെ ആയി പ്രധാന പണി..
സമയം തള്ളി നീക്കാൻ നെറ്റ് ഫ്ളിക്സും ആമസോൺ പ്രൈമും മുതൽ കൊച്ചു ടിവി വരെ കാണാൻ തുടങ്ങി…

ആദ്യത്തെ ഒരു മാസം മുഴുവൻ സാലറിയും പിന്നീട് പകുതിയും പിന്നീട് പൂർണമായും പൂജ്യമായും സാലറി നിന്നു…

എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞ് വന്നപ്പോൾ ആണ് ഇടിത്തീ പോലെ ആ മെയില് എന്നെ തേടി വന്നത്…

ചില അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ കാരണം ഞങ്ങളുടെ കമ്പനിയുടെ ബാംഗ്ലൂർ ബ്രാഞ്ച് ക്ലോസ് ചെയ്തു…

അതോടെ ആ പ്രതീക്ഷയും കയ്യാല പുറത്ത് ആയി.. ഇനി ഈ സാഹചര്യത്തിൽ മറ്റൊരു കമ്പനിയിൽ ജോലി ശരിയാക്കി എടുക്കുക ഒന്നും അത്ര എളുപ്പം ഉള്ള കാര്യം അല്ലല്ലോ..

ഏതായാലും നഷ്ട പരിഹാരം ആയി ചെറിയ ഒരു സംഖ്യ കിട്ടിയത് കൊണ്ട് തൽക്കാലം പിടിച്ച് നിൽക്കാം..

പക്ഷേ എൻ്റെ ബൈക്കും പ്രധാനപ്പെട്ട കുറച്ച് സാധനങ്ങളും ഒക്കെ ഇപ്പോഴും ബാംഗ്ലൂരിൽ ഫ്ലാറ്റിൽ തന്നെ ഇരിപ്പാണ്..

അവിടെ പോയി എല്ലാം തിരികെ കൊണ്ടുവരണം കൂട്ടത്തിൽ ഫ്ലാറ്റിൻ്റെ അഡ്വൻസും തിരികെ വാങ്ങണം..
വലിയ ലഗ്ഗേജ് ഒന്നും ഇല്ലാത്തത് കൊണ്ട് ബൈക്കിൽ ഡ്രൈവ് ചെയ്ത് തിരികെ വരാൻ ആണ് പ്ലാൻ…

നീതു ചേച്ചിയുമായി സംസാരിച്ചിട്ടു കുറെ ദിവസം ആയിരുന്നു.. ഞാൻ ഫോൺ എടുത്ത് ചേച്ചിയെ വിളിച്ചു…

“ഹലോ ചേച്ചി.. എന്തൊക്കെ കൊറോണ വിശേഷം..??”

“എല്ലാം ഓകെ ആയി വരുന്നെടാ.. എന്താ നിൻ്റെ അവസ്ഥ.. നമ്മുടെ കമ്പനി ഒക്കെ പൂട്ടിയില്ലെ ഇനി എന്താ പ്ലാൻ..??”

“എന്ത് പ്ലാൻ ചേച്ചി… വേറെ എവിടേലും ഒക്കെ നോക്കണം… ഞാൻ നാളെ ബാംഗ്ലൂർ വരുന്നുണ്ട്.. അവിടെ വച്ച് കാണാം..”

Leave a Reply

Your email address will not be published. Required fields are marked *