“അത് നടക്കില്ലടാ..”
“അതെന്ത് പറ്റി..??”
“ഞങ്ങൾ എല്ലാവരും ഇപ്പോ ചെന്നൈയില് ആണ്.. ബാംഗ്ലൂർ വിട്ടു…”
“അയ്യോ അതെന്ത് പറ്റി.. അപ്പോ മിന്നു മോൾ…??”
“അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല.. കുറച്ച് ഫാമിലി കാര്യങ്ങള്… മിന്നു മോൾ ഇപ്പൊൾ ഇവിടെ ആണ്…….”
“ഹും ഓകെ… ഞാൻ ഏതായാലും നാളെ അവിടെ വരുന്നുണ്ട്.. എൻ്റെ വണ്ടിയും കുറച്ച് ഫയലും ഒക്കെ എടുക്കാൻ ഉണ്ട്.. പിന്നെ ഓഫീസിൽ എൻ്റെ കുറച്ച് സാധനങ്ങൾ ഉണ്ട് അതും എടുക്കണം…”
“നീ ഓഫീസിൽ പോവുന്നുണ്ടോ..??”
“പോണം.. ഞാൻ വിളിച്ച് അന്വേഷിച്ചപ്പോൾ സാധനങ്ങൾ ഒക്കെ അവർ എടുത്ത് വച്ചിട്ടുണ്ട് എന്നാണ് അറിഞ്ഞത്…”
“എടാ അങ്ങനെ ആണെങ്കിൽ നീ പോവുമ്പോൾ എൻ്റെ കുറച്ച് സാധനങ്ങൾ ഉണ്ട് അത് കൂടി വാങ്ങി വക്കാവോ..”
“അതിനെന്താ ചേച്ചി.. പക്ഷേ ഞാൻ എങ്ങനെ തിരിച്ച് തരും..??”
“അത് നീ വച്ചോ പിന്നെ തന്നാൽ മതി.. എന്നാലും അവിടെ ഇടണ്ടല്ലോ..”
“ശരി ഓകെ ചേച്ചി…,”
ഫോൺ കട്ട് ചെയ്തതും അനിയത്തി അമ്മു മുറിയിലേക്ക് കയറി വന്നു..
“ചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് അമ്മാവൻ പറഞ്ഞു…”
“അത് ഞാൻ വേറൊരു കോളിൽ ആയിരുന്നു…”
“ചേട്ടനോട് അങ്ങോട്ട് തിരിച്ച് വിളിക്കാൻ പറഞ്ഞു..”
“ശരി ഞാൻ വിളിക്കാം..”
അമ്മാവൻ എന്തിനാകും വിളിച്ചത് എന്ന ആകാംക്ഷയിൽ ആയിരുന്നു ഞാൻ..
അതിനു കാരണവും ഉണ്ട്.. അമ്മയുടെ വീട്ടുകാരും ആയി ഞങൾ അത്ര രസത്തിൽ ആയിരുന്നില്ല.. ചില വസ്തു തർക്കങ്ങൾ ഒക്കെയാണ് കാരണം.. ഏതായാലും ഞാൻ ഫോൺ എടുത്ത് അദ്ദേഹത്തിന് ഡയൽ ചെയ്തു…
“ഹലോ..”
“അമ്മാവാ വിനു ആണ്… വിളിക്കാൻ പറഞ്ഞു എന്ന് അമ്മു പറഞ്ഞു…”
“ഹാ വിനു.. നീ നാളെ ബാംഗ്ലൂർ പോവുന്നുണ്ടോ..??”
“ഉണ്ട് എൻ്റെ വണ്ടിയും കുറച്ച് സാധനങ്ങളും കൊണ്ട് വരാൻ ഉണ്ട്…”
“ഹും.. ഞാൻ വിളിച്ചത് മറ്റൊന്നും അല്ല.. ആതുവിന് ബാംഗ്ലൂർ ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയിരുന്നു.. ഇപ്പോ അവളുടെ കൂട്ടുകാർ ഒക്കെ ചെന്നൈക്ക് ആണ് പോവുന്നത് എന്നും പറഞ്ഞ് വാശി പിടിക്കുകയാണ്.. ബാംഗ്ലൂർ അവളുടെ സർട്ടിഫിക്കറ്റ് ഒക്കെ കൊടുത്തു പോയി.. ഇനിയിപ്പോ അഡ്മിഷൻ ഫീസ് ഒന്നും തിരികെ കിട്ടില്ല എന്നാലും ആ സർട്ടിഫിക്കറ്റ് മേടിക്കണം.. നീ ഏതായാലും നാളെ പോവുന്നുണ്ടല്ലോ അവളെ കൂടി കൂടെ കൊണ്ടുപോവാൻ പറ്റുവല്ലോ അല്ലെ…”
“കൂടെ വരാം അമ്മാവാ.. കുഴപ്പം ഒന്നുമില്ല…”
“ഹും.. എന്നാ അവള് നാളെ രാവിലെ അങ്ങോട്ട് വന്നോളും…”
“ശരി..”
അമ്മാവൻ്റെ ഒരേ ഒരു മകൾ ആണ് ആതു എന്ന് വിളിക്കുന്ന ആതിര..
എൻ്റെ മുറപ്പെണ്ണ്.. എന്നെക്കാൾ രണ്ട് വയസ്സിന് ഇളയതാണ്…