“എൻ്റെ പേര് അതേ എന്നല്ല…”
“ഓകെ.. പക്ഷേ.. എനിക്ക് ഒരു ഹെൽപ് വേണം…”
“എന്ത് ഹെല്പ് .??”
“എനിക്ക് ഒന്ന് ബാത്ത്റൂമിൽ പോണം..”
“അതിനു ഞാൻ എന്ത് ഹെൽപ് ചെയ്യാനാണ്..??”
“ഹോട്ടലിൻ്റെ പുറകിൽ ഒരെണ്ണം ഉണ്ട്.. പക്ഷേ അതിന് കൊളുതില്ല… അവിടെ ഒന്ന് വന്ന് നില്ക്കാമോ.. ആരേലും വന്നാലോ..”
“അത്….”
“പ്ലീസ്….”
“ഹാ ശരി വാ…”
അവള് പറഞ്ഞത് പോലെ തന്നെ ആ ബാത്ത്റൂമിൽ കൊളുത്ത് ഇല്ലായിരുന്നു.. ഒടുക്കത്തെ നാറ്റവും.. ഇവളുടെ ജാഡ വച്ച് എന്തെങ്കിലും ഒരു നിവർത്തി ഉണ്ടേൽ ഇവൾ ഇവിടെ പോവില്ല.. പിന്നെ അത്രക്ക് അർജൻ്റ് ആയത് കൊണ്ട് ആവും…
അവള് അകത്ത് കയറിയതും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ ഞാൻ പുറത്ത് തന്നെ നിന്നു…
അങ്ങനെ എല്ലാം കഴിഞ്ഞ് ഞങൾ വീണ്ടും കാറിൽ കയറി യാത്ര ആരംഭിച്ചു…
🌀🌀🌀🌀🌀🌀🌀🌀🌀🌀
ബാംഗ്ലൂരിൽ എത്തിയപ്പോഴേക്കും ഏതാണ്ട് നേരം ഇരുട്ടിയിരുന്നു…
ഇതിനിടയിലും ഞാൻ ചെയ്ത സഹായത്തിനു അവള് എന്നോട് ഒരു താങ്ക്സ് പോലും പറയാത്തത് എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു…
നേരെ പോയത് എൻ്റെ ഫ്ലാറ്റിലേക്ക് ആണ്… ഫ്ലാറ്റ് ആദ്യമേ വേക്കേറ്റ് ചെയ്തിരുന്നു.. റൂമിലുള്ള സാധനങ്ങൾ ബാഗിലാക്കി പാർക്കിങ്ങിൽ ഉള്ള എൻ്റെ ബൈക്കും എടുത്ത് ഞാൻ റിസപ്ഷനിൽ ഉള്ള ആതിരയുടെ അടുത്തേക്ക് ചെന്നു…
“വാ കയറ്…”
“ഇതാണോ ബൈക്ക്..??”
“എന്തേ ഇഷ്ടപ്പെട്ടില്ലേ..??”
“ഞാൻ കരുതി വല്ല ബുള്ളറ്റും ആവും എന്ന്..”
“പിന്നേ ബുള്ളറ്റ്.. വേണമെങ്കിൽ കേറിയ മതി..”
ഹും എന്ന് പുച്ഛത്തോടെ നോക്കിയ ശേഷം അവള് എൻ്റെ പിറകിൽ വണ്ടിയിൽ കയറി…
അവിടെ നിന്ന് നേരെ പോയത് എൻ്റെ പഴയ ഓഫീസിലേക്ക് ആയിരുന്നു..
സെക്യൂരിറ്റി ചേട്ടനെ കണ്ട് സംസാരിച്ച് എൻ്റെയും നീതു ചേച്ചിയുടെയും സാധനങ്ങൾ അടങ്ങിയ പെട്ടി വാങ്ങിച്ചു…
അങ്ങനെ ആ കടമ്പയും കഴിഞ്ഞു.. നാളെ ആതിരയുടെ കോളേജിൽ പോയി സർട്ടിഫിക്കറ്റും വാങ്ങി തിരികെ പോവാം..
ഇനി ഇന്ന് രാത്രി തങ്ങാൻ ഒരു ഇടം കണ്ടെത്തണം…
അങ്ങനെ ഞാനും ആതിരയും തിരികെ ബൈക്കിൽ കയറി നല്ലൊരു ഹോട്ടൽ മുറി അന്വേഷിക്കാൻ തുടങ്ങി…
പക്ഷേ പോയി കണ്ട സ്ഥലങ്ങൾ ഒക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞ് അവള് ഒഴിവാക്കി…
അവൾക്ക് ലക്ഷ്വറി പോരാ.. അതാണ് പ്രശനം… സമയം ഒരുപാട്