അവള് ഫോൺ എടുത്ത് താഴെ ഹോട്ടലിൽ വിളിച്ച് ഒരാൽക്കുള്ള ഡിന്നർ ഓർഡർ ചെയ്തു…
“അല്ല നിനക്ക് മാത്രം മതിയോ..?? അപ്പോ എനിക്കോ..??”
“വേണേൽ ഓർഡർ ചെയ്ത് കഴിച്ചോ..”
“ഹും… താടക..”
“എന്താ..??”
“കുന്തം.. ആ ഫോൺ ഇങ് താ..”
ഞാനും ഫോൺ എടുത്ത് എനിക്കുള്ള ഭക്ഷണം ഓർഡർ ചെയ്തു..
അങ്ങനെ ഭക്ഷണം കഴിക്കൽ ഒക്കെ കഴിഞ്ഞു…
കിടക്കാൻ ഉള്ള സമയം ആയി..
സ്വാഭാവികമായും അതിൻ്റെ പേരിൽ ഒരു വലിയ വഴക്ക് നടക്കേണ്ടതാണ്.. പിന്നെ പെൺകുട്ടി അല്ലെ പാവം അല്ലെ എന്നൊക്കെ കരുതി ഞാൻ തന്നെ തറയിൽ കിടക്കാൻ തീരുമാനിച്ചു…
പക്ഷേ അതിനും അവളുടെ കയ്യിൽ നിന്ന് നന്ദി പോയിട്ട് ഒരു ചിരി പോലും കിട്ടിയില്ല…
🌀🌀🌀🌀🌀🌀🌀🌀🌀
രാവിലെ എഴുന്നേറ്റത് മുതൽ നല്ല പുറം വേദന.. ഇന്നലെ തറയിൽ തണുപ്പടിച്ച് കിടന്നത് കൊണ്ടാവും…
അവളെ നോക്കിയപ്പോൾ അവള് നല്ല ഉറക്കം.. കണ്ടാൽ എന്തൊരു പാവം… ഉണർന്നാലോ താടക…
അങ്ങനെ രാവിലെ ഉള്ള പരിപാടികളും ചായ കുടിയും ഒക്കെ കഴിഞ്ഞ് ഞങൾ രണ്ടാളും ആതിരയുടെ കോളേജ് നോക്കി ഇറങ്ങി…
നല്ല വെയിലും ചൂടും ആയിരുന്നു… അധികം ദൂരം ഇല്ലാതിരുന്നത് കൊണ്ട് പെട്ടന്ന് തന്നെ എത്താൻ പറ്റി…
ഞാൻ പുറത്ത് വെയിറ്റ് ചെയ്തു.. അവളാണ് പോയതും കാര്യങ്ങള് ഒക്കെ ചെയ്തതും എല്ലാം…
ഏകദേശം കുറച്ച് നേരം കഴിഞ്ഞപ്പോൾ അവള് നടന്ന് വരുന്നത് കണ്ടു…
“കിട്ടിയോ.. സർട്ടിഫിക്കറ്റ്..??”
“ഓ കിട്ടി…”
“എന്നാ കേറ്..”
അവള് പുറകിൽ കയറിയതും ഞാൻ വണ്ടി മുന്നോട്ടെടുത്തു…
ഒരുപാട് ദൂരം യാത്രയുണ്ട്.. ബാംഗ്ലൂർ ഹൈ വേയിലൂടെ ഞാൻ അവളെയും പുറകിൽ ഇരുത്തി സുകമായി വണ്ടി ഓടിച്ച് കൊണ്ടിരുന്നു…
ഉച്ച ഭക്ഷണം കഴിക്കുന്ന സമയത്ത് പഴയത് പോലെ ഞങൾ രണ്ടിടത്ത് ഇരുന്ന് രണ്ട് ബില്ലുകളിൽ ആയി കഴിച്ചു…
എനിക്കത് നല്ലതായിട്ടാണ് തോന്നിയത്… അവള് ഒടുക്കത്തെ തീറ്റി ആണ്.. എന്തൊക്കെയാണ് വാരി വലിച്ച് തിന്നുന്നത് എന്ന് അറിയില്ലല്ലോ.. ലാസ്റ്റ് അതിൻ്റെ ഒക്കെ ബില്ലും കൂടി ഞാൻ കൊടുക്കേണ്ടി വന്നേനെ…
തന്തയുടെ കയ്യിൽ പൂത്ത കാശ് ഉണ്ടല്ലോ കൊടുക്കട്ടെ…
അങ്ങനെ ഭക്ഷണം കഴിക്കൽ കഴിഞ്ഞ് ഞങൾ വീണ്ടും യാത്ര തുടർന്നു…
“എന്നെ ആദ്യം എൻ്റെ വീട്ടിൽ വിടണം…”
“ഞാൻ എൻ്റെ വീട്ടിലേക്ക് ആണ് പോകുന്നത്.. അവിടെ നിന്ന് വേണമെങ്കിൽ പൊയ്ക്കോ…”