ഒപ്പം നമ്മുക്ക് നല്ല രീതിയിലുള്ള ഫണ്ടും സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്…..നമ്മുടെ ഒക്കെ സ്വപ്നമാണ്…നമ്മുക്ക് ഒത്തുകൂടാൻ ഒരു ഓഫീസ്….ഖത്തർ മലയാളി സമാജത്തിന്റെ ഒരു ഓഫീസ്….അതിന്റെ പ്രാരംഭ ഘട്ട നടപടികൾ ഖർത്തിയാത്തിലെ ഒരു അപ്പാർട്മെന്റ് പോയി കാണുകയും …അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സമയത്താണ് എനിക്ക് അവിചാരിതമായി നാട്ടിലേക്ക് പോകേണ്ടി വന്നത്…ഇനി പ്രസിഡന്റ് ആയി വരുന്നത് ആര് തന്നെയായാലും നമ്മുടെ ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ കഴിയുന്നവർ ആയിരിക്കട്ടെ എന്നാശംസിക്കുന്നു….
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി എന്റെ പേരും ഒരു പാനലിൽ ഉണ്ട് എന്നറിയാനാണ് സാധിച്ചത്…അതുകൊണ്ടു ഇതിന്റെ മോഡറേറ്റർ സ്ഥാനത്തേക്ക് ഞാൻ താത്കാലികമായി കമാലുദ്ദീൻ സാഹിബിനെ തന്നെ ക്ഷണിച്ചുകൊള്ളുന്നു…..തന്നെയുമല്ല ഇതൊരു പരസ്യ തിരഞ്ഞെടുപ്പായതിനാൽ ആര് ആർക്കു വേണ്ടീട്ട് ഈ ബോർഡിൽ മാർക്ക് ചെയതാലും പരസ്പരം നമ്മൾ തമ്മിലുള്ള സ്നേഹത്തിനും സാഹോദര്യത്തിനും ഒരു കോട്ടവും തട്ടാതെ നമ്മൾ കാത്തു സൂക്ഷിക്കണം എന്നഭ്യർത്ഥിക്കുന്നു…..അത്രയും പറഞ്ഞവസാനിപ്പിച്ചേച്ചു ഞാൻ നേരെ കസേരയിലേക്ക് വന്നിരുന്നു….വളരെ ആത്മവിശ്വാസത്തിലായിരുന്നു അവറാച്ചൻ….കാരണം ഇന്നലെ ഒഴുക്കിയ കള്ളിന്റെ ആലസ്യം ആർക്കും വിട്ടുമാറിയിട്ടില്ലാത്തതു തന്നെ അതിനുത്തമ സാഹചര്യമായി അവറാച്ചൻ കണ്ടു…എനിക്കാണെങ്കിൽ ക്യാൻവാസ് ചെയ്യാനുള്ള സമയവും കിട്ടിയില്ല…..പ്രസിഡന്റ് പദവി നഷ്ടമാകും എന്ന് തന്നെ ഞാൻ ഉറപ്പിച്ചു..
അപ്പോൾ ആദ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക്…അത് കഴിഞ്ഞാൽ നമ്മുക്ക് വാർഷികാഘോഷങ്ങളുടെ ചർച്ച പുതിയ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടത്താം…..കമാലുദ്ദീൻ പറഞ്ഞു…..കഴിഞ്ഞ ആറുവർഷമായി നമ്മുടെ ഈ സമാജം നിലവിൽ വന്നിട്ട്….എതിരില്ലാതെ രണ്ടു തവണ നമ്മൾ പ്രസിഡന്റിനെ തിരഞ്ഞെടുത്തു..ഒരു തവണ സദാശിവൻ സാറും പിന്നീട് നമ്മുടെ ശ്രീ.ബാരിയും .പക്ഷെ ഇപ്രാവശ്യം ശ്രീ.അവറാച്ചനും പ്രസിഡന്റ് സ്ഥാനത്തേക്ക് പാനൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് നമ്മൾ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത്…..ഞാൻ ഈ ബോർഡിൽ അവരുടെ പേരുകൾ എഴുതിയിടാം….നിങ്ങൾ പരസ്യമായി തന്നെ വന്നു ടിക്ക് മാർക്ക് ചെയ്തു പോകുക…നമ്മൾ മൊത്തം ഇരുപതുപേരാണ് ഇവിടെ ഉള്ളത്…..സമനിലയിലാണ് ഇതവസാനിക്കുന്നത് എങ്കിൽ നമ്മൾ ഒരു നറുക്കിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതും നറുക്ക് വീഴുന്നയാൾ ആദ്യത്തെ ഒന്നരവർഷവും രണ്ടാമത്തെ ആൾ അടുത്ത ഒന്നര വർഷവും ഈ ഭരണസമിതിയെ നയിക്കുന്നതാണ്….ആർക്കെങ്കിലും എതിർപ്പുണ്ടോ…..കമാലുദ്ദീൻ ചോദിച്ചു…..
“അതിന്റെ ആവശ്യമൊന്നും വരില്ലെന്നേ…ഒരു ഇളിച്ച ചിരിയോടു എന്നെ നോക്കി കൊണ്ട് അവറാച്ചൻ പറഞ്ഞു….
കമാലുദ്ദീൻ ബോർഡിൽ പേരുകൾ എഴുതി….
ബാരി റഹുമാൻ
ഫിലിപ്പോസ് അവറാച്ചൻ
അതെന്താ എന്റെ പേര് താഴെ എഴുതിയത്….ഒരു ഉടക്ക് മനോഭാവത്തോടെ അവറാച്ചൻ ചോദിച്ചു….
എന്റെ അവറാച്ച അവറാച്ചന്റെ പേര് ഫിലിപ്പോസ് ആയതു ഞങ്ങളുടെ തെറ്റല്ലല്ലോ….എങ്ങനെ നോക്കിയാലും ആൽഫബെറ്റ് ഓർഡറിൽ അവറാച്ചൻ താഴെ തന്നെയാ….കമാലുദ്ദീൻ ഒന്ന് ആക്കി തന്നെ പറഞ്ഞു….ബി യും പി യും തമ്മിൽ ഒരുപാട് അന്തരമുണ്ട്…..
“നമ്മൾ മലയാളികളല്ലേ മലയാളം ആൽഫബെറ്റിൽ എഴുതണം ഹേ…അവറാച്ചൻ മുഖം ചുളിച്ചുകൊണ്ടു പറഞ്ഞു….
“എഴുതിക്കോളൂ കമാലിക്ക…..ഞാൻ വിളിച്ചു പറഞ്ഞു….എന്നിട്ടു അവറാച്ചന്റെ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല…..