“അതിനു ഞാൻ തിങ്കളാഴ്ഴ്ച്ച പോകുന്നിടം വരെ ഇങ്ങോട്ടും പോകുന്നില്ല…എന്റെ പെണ്ണിനൊപ്പം പോരെ……
ആ രണ്ടു ദിവസങ്ങൾ അവർ ശരിക്കും ആഘോഷിച്ചു……മനസ്സിൽ അവൾക്ക് വേദന തോന്നിയെങ്കിലും അവന്റെ സന്തോഷത്തിനനുസരിച്ചു അവളും നിന്നും…പോകുന്നതിനു തല്ലെന്നു അവനു വേണ്ടി ചെത്ത് കള്ളു വാങ്ങി കൊടുത്തു….അവനിഷ്ടപ്പെട്ട കരിമീൻ വറുത്തത് കൊടുത്തു…എല്ലാം മനസ്സറിഞ്ഞു വൈശാഖന് പ്രതിഭ വിളമ്പി…..രാത്രി പന്ത്രണ്ടു മണിക്കുള്ള ചങ്ങനാശ്ശേരി തിരുവനതപുരം സൂപ്പർഫാസ്റ്റിൽ അവർ തിരുവന്തപുരത്തേക്കു തിരിച്ചു….കൂടെ വരണ്ടാ എന്ന് പറഞ്ഞിട്ടും അവൾ അവനോടൊപ്പം പോയി…തിരികെ ഒറ്റയ്ക്ക് വരാൻ ഭയമില്ല എന്ന് പറഞ്ഞു…..അവളെ അവളുടെ വീട്ടിൽ പോയി നിൽക്കുവാൻ അനുവാദവും നൽകി…..അച്ഛൻ മരണപ്പെട്ട അവൾക്കു ‘അമ്മ മാത്രമേ ഉള്ളൂ…..അവിടെ അനിയത്തിയും ……അവർക്കൊപ്പം നിൽക്കാനുള്ള സമ്മതവും നൽകി വെളുപ്പിന് നാലരയോടെ ആണ് തിരുവന്തപുരത്തെത്തിയത്…..
“പ്രതിഭയെ ലേറ്റ് ആയി…നാല് മണിക്ക് കയറണമെന്നാണ് പറഞ്ഞത്…പിന്നീട് ഒരു ഓട്ടോയിൽ എയർപോർട്ടിലേക്ക്……
അവനെ നിറഞ്ഞ പുഞ്ചിരിയോടെ അകത്തേക്ക് കയറ്റിവിട്ടു പ്രതിഭ തിരിയുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി…..പ്രഭാതത്തിന്റെ വെള്ള കീറി വരുന്നു…..എല്ലാം പൂർത്തിയാക്കി വൈശാഖൻ അകത്തു ഫ്ളൈറ്റിനായി ഇരിക്കുമ്പോൾ പ്രതിഭ ട്രാൻസ്‌പോർട്ട് സ്റ്റാൻഡിൽ എത്തിയിരുന്നു…..അവൾ കുട്ടനാട്ടിലേക്കും അവൻ ഖത്തറിലേക്കും യാത്രയായി…..ഉള്ളിൽ തന്നെ വഞ്ചിച്ച കൂട്ടുകാരനോടുള്ള കണക്കു തീർക്കാനായി വൈശാഖനും തങ്ങളുടെ കഷ്ടകാലങ്ങൾ മാറി പുതു ജീവിതം സ്വപ്നം കണ്ടു പ്രതിഭയും……
******************************************************************************************************************
ഇന്നലത്തെ നയ്മയുടെയും സുനീറിന്റെയും പെരുമാറ്റത്തിൽ എനിക്ക് അസ്വാഭാവികത തോന്നി…..അവൾ എഴുന്നേറ്റു അടുക്കളയിൽ പോയിരിക്കുന്നു….മക്കൾ ബാത്ത്റൂമിലുണ്ട്……സ്‌കൂളിൽ പോകാനുള്ള തയാറെടുപ്പിലാണ്…..ഞാൻ കൈ എത്തി എന്റെ മൊബൈൽ എടുത്ത്…..വാട്ട്സ് ആപ്പ് മെസ്സേജുകളും മെസ്സഞ്ചർ മെസ്സേജുകളും വായിച്ചു…..പാർവതി…ഫാരി…വൈശാഖൻ അങ്ങനെ നീണ്ട മെസ്സേജ് നിര…..വൈശാഖൻ പാസ്പോര്ട്ട് കൊണ്ട് പോയി കൊടുത്തു എന്നുള്ളതാണ് മെസ്സേജ്….വെള്ളിയാഴ്ച ചെല്ലാൻ പറഞ്ഞു എന്നും കിടക്കുന്നു…..ശരണ്യയുടെ മെസ്സെജുമുണ്ട്….പാസ്പോര്ട്ട് കിട്ടി…..ഞാൻ വൈശാഖന് ഒകെ എന്ന മെസ്സേജ് കൊടുത്തു….എല്ലാം റെഡിയായി ടിക്കറ്റുമായി കഴിയുമ്പോൾ അറിയിക്കാൻ പറഞ്ഞു…..ഞാൻ ശരണ്യക്ക് ഒകെ എന്ന മെസ്സേജ് കൊടുത്തു…പാർവതിയുടെ ഗുഡ് മോർണിംഗ് മെസ്സേജ്….ജി കെ യെ ഡിസ്ചാർജ് ചെയ്തു എന്നുമുണ്ട്…..ഞാൻ സ്മൈലി അയച്ചു…..വധശ്രമക്കേസിൽ സംശയാസ്പദമായി ആരെയൊക്കെയോ ചോദ്യം ചെയ്യുന്നു എന്നുള്ള മെസ്സേജ്ഉം കണ്ടു….ഞാൻ മറുപടിയായി വീണ്ടും ഖത്തറിന് വരുന്നോ എന്ന് ചോദിച്ചു…..
അയ്യോ…..എന്നുള്ള മറുപടി….
“ഞാൻ ചിരിച്ചുകൊണ്ട് ഒരു സ്മൈലി ഇട്ടിട്ട് പറഞ്ഞു…എന്റെ ചേട്ടത്തി അമ്മക്ക് പാസ്പോർട് എടുത്തുകൊള്ളാൻ ജി കെ സാറിനോട് പറഞ്ഞോ….സാറിന്റെ സൗകര്യം അനുസരിച്ചു ഇങ്ങോട്ടൊരു വിസിറ്റ…എന്റെ ഒരു ട്രീറ്റ് ആണെന്ന് കൂട്ടിക്കോ…..
“ഊം…എന്ന് മൂളി ഒരു സ്മൈലി….ആ ഫാരി മോൾ ആര്യയെ കൂട്ടാതെ അങ്ങ് പോയി….
“അവൾ ഒരു ചെറിയ വിഷമത്തിലാണ്….അതൊക്കെ സൗകര്യം പോലെ പറയാം….ഞാൻ മെസ്സേജ് അയച്ചു….
“ആഹാ….ഇവിടെ കുത്തികൊണ്ട് കിടക്കയാണോ….ഇക്കാ…..ഓഫീസിൽ പോകാൻ തയാറാകുന്നില്ലേ…മക്കൾ ഇറങ്ങി ടോയ്‌ലറ്റിൽ നിന്നും…..നയ്മയുടെ ശബ്ദം…..