അയാൾ വേറെ എങ്ങോട്ടോ പോയി എന്ന് അവൾ അറിഞ്ഞു. ആദ്യം ഒന്നും അവൾ അത് വിശ്വസിച്ചില്ല പക്ഷെ ആയാളുടെ കൂട്ടുകാരിൽ നിന്ന് അത് സത്യമാണ് എന്ന് അവൾ മനസ്സിലാക്കി. അതോടെ വല്ലാത്ത ഒരു മനസ്സികാവസ്ഥയിലേക്ക് പോയ അവൾ ഒരു യന്ത്രം പോലെ എനിക്ക് മുന്നിൽ താലി കെട്ടാൻ തല കുനിച്ചുതന്നു.
അവൾക്ക് എല്ലാം മറക്കാൻ കുറച്ചു സമയം കൊടുക്കണം എന്ന് പറഞ്ഞാണ് അവൾ കരഞ്ഞത്. അവളുടെ മനസ്സിൽ അയാൾ ഉണ്ടാക്കിയ മുറിവ് ഉണങ്ങാൻ ഇത്തിരി സമയം വേണമത്രേ. കാത്തിരിക്കാൻ ഞാനും തയ്യാർ ആയിരുന്നു, ആ അധ്യായം അടച്ചിട്ട് അവൾ എല്ലാം കൊണ്ടും എന്റേത് മാത്രം ആവാൻ ഞാൻ കാത്തിരുന്നു. നീണ്ട മൂന് വർഷം. മൂന് വർഷം കഴിഞ്ഞാണ് ഞാനും അവളും ശരിക്കും ഒരു ഭാര്യഭർതൃ ബന്ധം തുടങ്ങിയത്. അവളുടെ മനസ്സിൽ ഒരു സ്ഥാനം നേടാൻ എനിക്ക് അത്രയും കാലം വേണ്ടി വന്നു. പിന്നീട് ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ കാലഘട്ടം ആയിരുന്നു. ഞങ്ങളുടെ മാത്രം ലോകം, ഞങ്ങളുടെ ഇടയിലേക്ക് നീ കൂടി വന്നതോടെ ജീവിതം അതിമനോഹമായി. എന്റെ ലക്കിചാം. ബിസ്നസ് ഒക്കെ ഇരട്ടിയായി, textiles പുതിയ ബ്രാഞ്ചസും ജൂവലറി ഷോപ്പും ഒക്കെ തുടങ്ങിയത് ആ സമയത്ത് ആണ്. എന്നാൽ രണ്ടു കൊല്ലം മാത്രമേ ഞാനും നീയും നിന്റെ അമ്മയും അടങ്ങുന്ന ആ കൊച്ചു ലോകത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. അയാൾ ഞങ്ങളുടെ ജീവിതലേക്ക് വീണ്ടും കടന്നു വന്നു.
ഒരു ദിവസം ഞങ്ങൾ ഇതേപോലെ ഒരു ബീച്ചിൽ ഔട്ടിങ്ന് വന്നതാ. നിനക്ക് അന്ന് രണ്ട് വയസ്സ് ആയിരുന്നു പ്രായം. ഞങ്ങൾ ഓരോന്ന് പറഞ്ഞു കളിച്ചും ചിരിച്ചും അങ്ങനെ വരുവായിരുന്നു, പെട്ടന്നാണ് നിന്റെ അമ്മയുടെ മുഖം മാറിയത്. ആരെയോ കണ്ട് ഞെട്ടി നിക്കുന്ന നിന്റെ അമ്മ, കുറേ കാലങ്ങൾക്ക് ശേഷം അന്നാണ് അവളുടെ നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടത്. രണ്ടു കാലും തളർന്ന് ഒരു വീൽചെയറിൽ ഇരുന്നു ലോട്ടറി വിൽക്കുന്ന മെലിഞ്ഞ് എല്ലിച്ച ഒരു മനുഷ്യനെ കണ്ടാണ് അവൾ കരഞ്ഞത്. നിന്റെ അമ്മയുടെ ആദ്യ പ്രണയം.
നിന്റെ അമ്മയുടെ അവസ്ഥ മനസ്സിലാക്കി ഞാൻ അയാളെ കണ്ട് സംസാരിച്ചു. അയാൾക്ക് പറയാനുണ്ടായത് മറ്റൊരു കഥ ആയിരുന്നു. സത്യത്തിൽ അയാൾ അവളുടെ ഏട്ടന്മാർ കൊടുത്ത കാശ് വാങ്ങി നാട് വിട്ടതായിരുന്നില്ല. അവരുടെ ഭേഷണിക്ക് വഴങ്ങാൻ കൂട്ടക്കാതെ നിന്ന അയാളെ അവളുടെ ഏട്ടന്മാരുടെ ഗുണ്ടകൾ ഉപദ്രവിച്ചു, ആ ആക്രമണത്തിൽ രണ്ടു കാലുകളുടേം സ്വാധീനം നഷ്ടമായ അയാളെ ഒരു ഭ്രാന്താശുപത്രിയിൽ കൊണ്ട് തള്ളി. അനാഥൻ ആയത് കൊണ്ട് അയാളെ തിരക്കി ചെല്ലാൻ ആരും ഇല്ലായിരുന്നു. പുള്ളിയുടെ കൂട്ടുകാരെ ഒക്കെ കാശു വാങ്ങി അയാൾ മുങ്ങി എന്ന് അവളുടെ ഏട്ടന്മാർ പറഞ്ഞു വിശ്വസിപ്പിച്ചു. ഒരു വിധം ആ ഹോസ്പിറ്റലിൽ നിന്ന് അയാൾ രക്ഷപെട്ടു വന്നപ്പോഴേക്കും വളരെ വൈകിയിരുന്നു. അവൾ എന്റെ കുഞ്ഞിന് ജന്മം കൊടുത്തിരുന്നു, ഞങ്ങളുടെ ജീവത്തിന് വിലങ്ങു തടിയാവാതെ അയാൾ അവളുടെ മുന്നിൽ വരാതെ പോയി. ജീവിതവും ആരോഗ്യവും നഷ്ട്ടപ്പെട്ട അയാൾ ലോട്ടറി വിറ്റ് ഉപജീവനം നടത്താൻ തുടങ്ങി. പക്ഷെ വിധി ഞങ്ങളുടെ മുന്നിൽ അയാളെ കൊണ്ട് എത്തിച്ചു. ഇതെല്ലാം കേട്ട് നിന്റെ അമ്മ കരഞ്ഞു കൊണ്ട് തിരികെ ഓടി. ഞാൻ അയാളോട്അയാൾ താമസിക്കുന്ന വീടിന്റ അഡ്രസ്സ് ചോദിചറിഞ്ഞിട്ട് അവളുടെ പുറകെ വന്നു.
അന്ന് തൊട്ട് നിന്റെ അമ്മ വല്ലാത്ത ഒരു ഡിപ്രസ്സനിലേക്ക് പോവുകയായിരുന്നു. നിന്റെയോ എന്റെയോ ഒരു കാര്യത്തിലും ശ്രദ്ധിയില്ല, ആരോടും ഒന്നും മിണ്ടാതെ മുഴുവൻ സമയവും ഓരോ ആലോചനയും കരച്ചിലും ആയിരുന്നു. ഞാൻ ചോദിച്ചപ്പോൾ അയാളുടെ ജീവിതം അങ്ങനെ ആവാൻ കാരണം അവൾ ആണെന്ന ചിന്ത ആയിരുന്നത്രേ അവളുടെ പ്രശ്നം. അയാൾ നല്ലത് പോലെ പഠിക്കുമായിരുന്നു, സിവിൽ സിവീസ് ഒക്കെ ആയിരുന്നു അയാളുടെ ലക്ഷ്യം പക്ഷെ അവൾ കാരണം അയാളുടെ ജീവിതം തന്നെ നശിച്ചു, കോഴ്സ് തീർക്കാൻ പറ്റിയില്ല, രണ്ട് കാലിന്റെയും സ്വാധീനം നഷ്ടമായി, ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കൊടുക്കാൻ ആൾ ഇല്ലാതെ അയാൾ നരകിക്കാൻ കാരണം അവൾ ആണെന്ന് എന്നൊക്കെ പറഞ്ഞവൾ കരഞ്ഞു.
അയാൾക്ക് ചെയ്ത് കൊടുക്കാൻ പറ്റുന്ന സഹായം ഒക്കെ ഞാൻ ചെയ്തോളാം എന്ന് ഞാൻ പറഞ്ഞെങ്കിലും അവൾക്ക് അതൊന്നും സ്വീകാര്യം അല്ലായിരുന്നു.
കടുംകെട്ട് 10 [Arrow]
Posted by