കടുംകെട്ട് 10 [Arrow]

Posted by

എത്തിപ്പെടാൻ പറ്റാത്ത അത്ര ഉയരത്തിൽ ഞാൻ എത്തിയിരിക്കുന്നു അതിന് വിത്ത്‌ the help of my ഓൺ ബോഡി.
എനിക്ക് യാതൊരു കുറ്റബോധവുമില്ല. ഒരു കാര്യത്തിൽ ഒഴിച്ച് പാവം ആനി, അവളുടെം നിന്റെം ജീവിതത്തിൽ സംഭവിച്ചതൊക്കെ ഓർക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നാറുണ്ട്, എങ്കിലും ആരതി വിജയ് യുടെ ട്രാപ്പിൽ പെട്ടില്ലല്ലോ പകരം നിന്നെപ്പോലെ ചങ്കൂറപ്പ് ഉള്ള ഒരുത്തന്റെ പെണ്ണ് ആവാൻ അവൾക്ക് പറ്റിയില്ലേ. ആ ഒരു കാര്യത്തിൽ മാത്രമേ എനിക്ക് നഷ്ടബോധം ഉള്ളു. ഇനി എനിക്ക് ഒരിക്കലും ഒരാളുടെ തണലിൽ ചാരാൻ, നെഞ്ചിൽ തലചായ്ചു കിടക്കാൻ പറ്റില്ല ല്ലോ.. അവൾ പറഞ്ഞു നിർത്തി.
ആനിയുടേം എന്റെയും ജീവിതത്തിൽ സംഭവിച്ചത്തിൽ നിനക്ക് കുറ്റബോധം ഉണ്ടെന്നോ?? What you മീൻ?? ഞാൻ ചോദിച്ചത് കെട്ട് അവളുടെ നെറ്റിചുളുങ്ങി.
നീ ഇത് അറിഞ്ഞിട്ട് അല്ലേ വന്നേ?? അവൾ സംശയത്തോടെ ചോദിച്ചു. പിന്നെ ഒരല്പം പേടിയോടെ പറഞ്ഞു തുടങ്ങി.
ആ വീഡിയോ ക്ലിപ്പ്… സത്യത്തിൽ ക്യാമറ വിജയ് പറഞ്ഞിട്ട് ബാത്‌റൂമിൽ വെച്ചത് ഞാൻ ആണ്, ആരതിയെ ആണ് ലക്ഷ്യമാക്കിയത് പെട്ടത് ആനി. പിന്നീട് എനിക്ക് ക്യാമറ വെക്കാൻ ഒരു അവസരം കിട്ടിയില്ല അത് കൊണ്ട് ആരതി രെക്ഷ പെട്ടു.
വിജയ്ക്ക് ആരതിയെ ഇഷ്ടം ആയിരുന്നു, അല്ല അവളെ അവന്റെ സ്വന്തമാക്കണം എന്ന വാശി, ആരതിക്ക് പക്ഷെ അവനോടു താല്പര്യം ഇല്ലായിരുന്നു, അത് കൊണ്ട് വെടക്കാക്കി തനിക്കാക്കുക എന്ന് കേട്ടില്ലേ ആ മാർഗം അവൻ സ്വീകരിച്ചു. കാശിനു വേണ്ടി ഞാൻ കൂട്ട് നിന്നു
അവൾ അത് പറഞ്ഞു തീർന്നതും ഞാൻ അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. അവൾ എന്നെ ഒന്ന് നോക്കിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല. ഞാൻ ഇത് അർഹിക്കുന്നു എന്ന് പറയുന്ന ഭാവം ആയിരുന്നു അവൾക്ക്. എനിക്ക് അവളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എങ്കിലും ഞാൻ വേഗം അവിടെ നിന്ന് ഇറങ്ങി. കുറേ ദൂരം എങ്ങോട്ടോ ബൈക്ക് ഓടിച്ചു. പിന്നെ ആളുകൾ ഇല്ലാത്ത ഒരിടത്ത് ബൈക്ക് ഒതുക്കി. വണ്ടിയിൽ നിന്ന് ഇറങ്ങി ഞാൻ ദേഷ്യത്തിൽ ഒന്ന് അലറി. ദേഷ്യം മാറാതെ ഞാൻ നിർത്തി ഇട്ടിരുന്ന ബൈക്കിൽ ആഞ്ഞു ചവിട്ടി. ബൈക്ക് മറിഞ്ഞു വീണു. ഒരു ഭ്രാന്തനെ പോലെ പിന്നയും പിന്നയും ബൈക്കിൽ ഞാൻ ആഞ്ഞു ചവിട്ടി. പിന്നെ ഒരു സമാധാനം വന്നപ്പോ ഞാൻ മറിഞ്ഞു കിടന്ന ബൈക്കിന്റ പുറത്ത് ഇരുന്നു.
ഞാൻ കഴിഞ്ഞു പോയ സംഭവങ്ങൾ ഒക്കെ ഓർത്തെടുത്തു, ആരതിയെ ആദ്യമായി കണ്ടതും, അവൾ എന്നെ തല്ലിയതും, ഞാൻ അവളെ തട്ടിക്കൊണ്ടു പോയതും, അവൾ എനിക്ക് പകരം അക്കുവിന്റെ അടി കൊണ്ടതും, ഞാൻ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയതും അങ്ങനെ അങ്ങനെ ഇന്ന് അവൾ കടലിൽ പോയത് അടക്കം ഞങ്ങൾക്ക് ഇടയിൽ സംഭവിച്ച ഓരോ കാര്യങ്ങളും ഞാൻ ഓർത്തെടുത്തു. ഇതെല്ലാം എന്റെ തെറ്റ് ആണ്, എന്റെ വാശിയും തെറ്റ് ദാരണയും, എടുത്തുചാട്ടവും അഹങ്കാരവും  മൂലം സംഭവിച്ച തെറ്റ്.  ഞാൻ ഇപ്പൊ നശിപ്പിച്ചത് എന്റെ മാത്രമല്ല ആരതിയുടെ കൂടി ജീവിതം ആണ്. പെണ്ണേ വേണ്ട എന്ന് പറഞ്ഞു നടന്ന എന്റെ ജീവിതത്തിലേക്ക് ആ മാരണത്തിനെ വലിച്ചിട്ടു. ഇനി ഞാൻ എന്ത് ചെയ്യും. എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഞാൻ പതിയെ എന്റെ ഫോൺ കയ്യിൽ എടുത്തു, കോൺടാക്ട്സിൽ നിന്ന് നന്ദുവിന്റെ നമ്പർ എടുത്തു, വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ചങ്ങനെ നിന്നു.
തുടരും.