അവളുടെ ആ കരുത്തുറ്റ മുടി ഇഴകൾ മുഖത്തേക്ക് വീണ് ഒരു ഭാഗം മറച്ചിരുന്നു. ഞാൻ അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു പതിയെ സൂക്ഷിച്ചു ഒരു വിരൽ കൊണ്ട് മുടി പിടിച് അവളുടെ ചെവിയുടെ പുറകിൽ വെച്ചു. അവളുടെ മുഖം കാണണം എന്ന് പെട്ടന്ന് ഉണ്ടായ തോന്നലിൽ ഞാൻ ചെയ്തു പോയതാണ്. എന്റെ വിരൽ അവളുടെ മിനുസമാർന്ന മുഖത്തു കൂടി ഉരഞ്ഞപ്പോ എന്താണ് എന്ന് അറിയാത്ത വളരെ സുഖമുള്ള ഒരു കുളിർ എന്നിലൂടെ കടന്ന് പോയി.
ഞാൻ പോലും അറിയാതെ എന്റെ വിരലുകൾ അവളുടെ ചുവന്നു തുടുത്ത ചുണ്ടിൽ തൊട്ടു, അത് ഒന്ന് വിറച്ചു.
അപ്പോഴാണ് ശ്രദ്ധിച്ചത് അവൾ ചെറുതായി വിറക്കുന്നുണ്ട്, തണുപ്പിന്റ ആവണം. ഇനിയും ഇവിടെ ഇങ്ങനെ ഇരുന്ന് ഉറങ്ങിയാൽ അവൾക്ക് പണി പിടിക്കും.
ആരതി ഞാൻ അവളെ കുലുക്കി വിളിക്കാൻ പോയി, പിന്നെ ഒരു നിമിഷം ഒന്ന് മടിച്ചു. അവളുടെ ഈ സുന്ദരമായ ഉറക്കം ഇല്ലാതെയാക്കാൻ എനിക്ക് തോന്നിയില്ല. ഞാൻ പതിയെ അവളുടെ ഉറക്കം കളയാതെ സൂക്ഷിച് അവളെ കയ്യിൽ കൊറി എടുക്കാൻ പോയി. എനിക്ക് എന്താണ് സംഭവിക്കുന്നത്?? ഞാൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു. ഇവളെ ദ്രോഹിക്കണം എന്ന ഉദ്ദേശിത്തിൽ ആണ് ഞാൻ ഇവളുടെ കഴുത്തിൽ താലി കെട്ടിയത്. എന്നിട്ട് ഇപ്പൊ ഇവളുടെ ഉറക്കം പോലും നശിപ്പിക്കാൻ എനിക്ക് തോന്നുന്നില്ല. വാട്ട് എവെർ.. ഇത് നേരത്തെ എനിക്ക് കൂട്ട് ഇരുന്നതിന് ഉള്ള നന്ദി മാത്രം ആണ്. ഞാൻ എന്നോട് തന്നെ പറഞ്ഞിട്ട് അവളെ കോരി എടുത്തു.
അന്നേരം ആണ് അവൾ ഒന്ന് അനങ്ങി ആ ഉണ്ടകണ്ണ് തുറന്നത്. ഞാൻ ഒരുനിമിഷം ഒന്ന് ഞെട്ടി, എന്തോ അവൾ എന്നെ ഇങ്ങനെ കാണാൻ ഞാൻ ഇഷ്ട്ടപെടുന്നില്ല. എന്തോ ഒരു അൺഈസിനസ്. അവൾ ആ ഉണ്ടക്കണ്ണ് വിടർത്തി എന്നെ നോക്കി, എന്നെ കണ്ട് അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
ഏട്ടാ… I love You എന്നും പറഞ്ഞ് അവൾ രണ്ട് കയ്യും കൊണ്ട് എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ തലചായ്ച്ചു. ഞാൻ ഒന്ന് ഞെട്ടി, അത് കേട്ടപ്പോ എന്റെ ഹൃദയം ഒരു നിമിഷം ഒന്ന് നിലച്ചു. പിന്നെ ശരീരത്തിൽ കൂടെ ഉള്ള രക്തയോട്ടം കൂടി, എന്റെ ഒക്കെ വരിഞ്ഞു മുറുകി. Am I blushing?? Why am I blushing?? What the fuck is wrong with me?? ഞാൻ എന്നോട് തന്നെ ചോദിച്ചു.
ആരതിയുടെ ശ്വാസഗതി വീണ്ടും താളത്തിലായി, അവൾ എന്നെ ചുറ്റിപിടിച് ഉറക്കത്തിലേക്ക് പോയിരിക്കുന്നു. അപ്പൊ ഉറക്കപ്പിചിൽ, ഞാൻ വേറെ ആരോ ആണെന്ന് തെറ്റ്ധരിച്ചു പറഞ്ഞതാണ്. പക്ഷെ അത് ഓർക്കുമ്പോൾ എനിക്ക് വിഷമം വരുന്നതെന്താ?? Am I disappointed?? Ahhh whatever..
ഞാൻ അവളെയും എടുത്തോണ്ട് നടന്നു. വാതിൽ അടച്ചിട്ടില്ല ഞാൻ പതിയെ തള്ളി തുറന്ന് അകത്തു കയറി, ആരതി കയ്യിൽ ഉള്ളത്കൊണ്ട് ലോക്ക് ഇടാൻ പറ്റില്ല. വാതിൽ ചാരിയിട്ട് ഞാൻ എന്റെ റൂമിലേക്ക് നടന്നു. അന്നേരം ആണ് അച്ചു വന്ന് ഡോർ ലോക്ക് ചെയ്തത്. എന്നിട്ട് എന്നെ ‘mmm നടക്കട്ടെ നടക്കട്ടെ’ എന്ന് പറയുംപോലെ നോക്കി ചിരിച്ചു.
പാതിരാത്രി ആയിട്ടും ഈ കുരുപ്പിന് ഉറക്കവും ഇല്ലേ, എന്ന് മനസ്സിൽ ചോദിച്ചിട്ട് ഞാൻ അവളെ മൈൻഡ് ചെയ്യാതെ മുകളിലേക്ക് കയറി. ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചുകൊണ്ട് അച്ചുവും അവളുടെ റൂം ലക്ഷ്യമാക്കി പോയി.
ഞാൻ ആരതിയേ ബെഡിൽ കിടത്തി. ഞാൻ അവളുടെ അരികിൽ ബെഡിൽ ഇരിക്കുകയാണ്, അവൾ അപ്പോഴും എന്നെ ചുറ്റിയുള്ള അവളുടെ പിടുത്തം വിട്ടിട്ടില്ല. അത്കൊണ്ട് തന്നെ എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല, എന്ന് പറഞ്ഞാൽ അവൾ എന്നെ അവളുടെ മേത്തേക്ക് ചേർത്തു പിടിച്ചിരിക്കുവാണ്. അവളുടെ നെഞ്ചിലെ ആ കനത്ത രണ്ട് മാംസഗോളങ്ങൾ എന്റെ നെഞ്ചിൽ അമർന്ന് ഉടഞ്ഞു നിൽക്കുന്നു, അവളുടെ ചൂടും നെഞ്ചിഡിപ്പും എനിക്ക് അറിയാൻ പറ്റുന്നുണ്ട്. എന്റെ മുഖം അവളുടെ മുഖത്തോട് ചേർന്ന് നിൽക്കുവാ, ശാന്തമായി ഉറങ്ങുന്ന അവളുടെ മനോഹരമായ മുഖം, കൂമ്പി അടച്ച ആ താമര മൊട്ട് പോലെയുള്ള കണ്ണുകൾ, ആ ചുവന്ന ചുണ്ടുകൾ ഒക്കെ ഞാനുമായി വെറും ഒരു ഇഞ്ചു മാത്രം അകലത്തിലാണ്. അന്ന് തറവാട്ടിൽ വെച്ച് അവളുടെ പൂവുടൽ അരികിൽ കണ്ടപ്പോൾ എനിക്ക് ഉണ്ടായ അതേ സെൻസേഷൻ ഞാൻ വീണ്ടും അറിഞ്ഞു, എന്റെ ശരീരം എന്റെ നിയന്ത്രണത്തിൽ അല്ലാത്ത പോലെ. ഞാൻ ഒന്ന് കുനിഞ്ഞു എന്റെ ചുണ്ട് അവളുടെ ചുണ്ടിൽ തൊട്ടു, അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർന്ന ആ നിമിഷം ഒരു തണുപ് എന്നിലൂടെ കടന്ന് പോയി.
കടുംകെട്ട് 10 [Arrow]
Posted by