കോഴ്സ് തീർന്നു കഴിഞ്ഞ ഒരു ജോലി ഒപ്പിക്കുക, കടം വീട്ടി ആധാരം തിരികെ എടുത്തു കഴിഞ്ഞ ഈ ബന്ധം അവസാനിപിക്കുക എന്നൊക്കെ ആയിരുന്നു ഞാൻ വിചാരിചിരുന്നത്. പക്ഷെ… കഴിഞ്ഞ കുറച്ച് ആഴ്ചകൾ അങ്ങേര് അടുത്ത് ഇല്ലായിരുന്ന സമയത്ത് ഞാൻ അനുഭവിച്ച ടെൻഷൻ. ഇനി ഇങ്ങേരെ പിരിഞ്ഞിരിക്കാൻ എനിക്ക് ആവില്ലന്ന് ഞാൻ തിരിച്ചറിഞ്ഞതാ,
‘ ഇനി ഇപ്പൊ എന്നോട് ഇറങ്ങി പോവാൻ പറഞ്ഞാലും, ഞാൻ പൂവൂല്ല. അഞ്ചു വിനോട് വേറെ പണി നോക്കാൻ പറ. ഭീഷണിപ്പെടുത്തി ഈ താലി എന്റെ കഴുത്തിൽ കെട്ടിയത് അല്ലേ അനുഭവിച്ചോ. ഈ ജന്മം മാത്രമല്ല ഇനിയുള്ള ഏഴു ജന്മവും നിങ്ങൾ എന്നെ തന്നെ സഹിക്കേണ്ടി വരും ‘ ഞാൻ പുള്ളിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു. ഉറക്കത്തിൽ ആയത് കൊണ്ട് അറിഞ്ഞിട്ടില്ല. ഞാൻ എഴുന്നേറ്റു പുള്ളിയുടെ നെറ്റിയിൽ ഒരു ഉമ്മ കൂടി കൊടുത്തിട്ട് പുള്ളിയെ ഉണർത്താതെ റൂമിന്റെ പുറത്തേക്ക് ഇറങ്ങി.
ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. പതിവ് പോലെ അമ്മ അടുക്കളയിൽ പണിയിലാണ്, അടുത്ത് തന്നെ കീർത്തു ഉണ്ട്, അഞ്ചു മണി ആവുന്നതേ ഉള്ളു. കീർത്തു അതിരാവിലെ ഉണരും. എല്ലാം പണികളും ചെയ്യും. ഞാനും അമ്മയും വേണ്ടന്ന് ഒക്കെ ഒരുപാട് പറഞ്ഞതാ പക്ഷെ അവൾ കേട്ടില്ല, കുഞ്ഞിലേ തൊട്ടേ ശീലിച്ചതാണത്രേ. പിന്നെ ഞങ്ങൾ എതിർക്കാൻ നിന്നില്ല. അവൾ വെറുതെ ഇരുന്ന് ഓരോന്ന് ആലോചിച്ചു വിഷമിക്കുന്നതിലും നല്ലത് അല്ലേ എന്ന് ഓർത്തു.
അമ്മാ, ഗുഡ് മോർണിംഗ് ഞാൻ അമ്മയെ വിഷ് ചെയ്തു.
ആഹാ മോള് ഉണർന്നോ അമ്മ ഒരു ചിരിയോടെ ചോദിച്ചു.
മോണിങ് കീർത്തു ഞാൻ കീർത്തു വിന്റെ നേരെ തിരിഞ്ഞു അവളെയും വിഷ് ചെയ്തു. അവൾ ഒന്ന് ചിരിച്ചു എന്ന് അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ഞാനും അച്ചുവും ഒക്കെ കുറച്ച് നാൾ എടുത്താണ് ആ കൊച്ചിന്റെ സങ്കടം ഒക്കെ മാറ്റി ഒന്ന് ഒക്കെ ആക്കി എടുത്തത്, ഇന്നലെ കെട്ടിയോൻ കെട്ടിഎടുത്തു അവളെ വീണ്ടും മിണ്ടാപൂച്ചയാക്കി. ഞാൻ അവളോട് ഒന്നും ചോദിക്കാൻ നിന്നില്ല. ഞാനും അവരുടെ കൂടെ കൂടി. അത്യാവശ്യം പണി ഒക്കെ ഒതുങ്ങി ബ്രേക്ക്ഫാസ്റ്റ് ഒക്കെ റെഡിയായി. അന്നേരം ആണ് കീർത്തു എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടത്. അവൾക്ക് എന്തോ പറയാൻ ഉണ്ട് പക്ഷെ മടിച്ചു നിൽക്കുകയാണ്.
എന്താ കീർത്തു?? ഞാൻ അവളോട് ചോദിച്ചു.
അത്…. ചേച്ചി… അവൾ പറയാൻ മടിച്ചു നിന്നു. ഞാൻ എന്താ എന്ന് ചോദിക്കും പോലെ നോക്കി.
ഞാൻ ഇവിടെത്തെ പണി ഒക്കെ ചെയ്തോളാം, ഏട്ടന്റെ കണ്മുന്നിൽ പോലും വരില്ല, ഒരു വേലക്കാരിയായി കണ്ടാമതി, ഞങ്ങളെ ഇവിടെ നിന്ന് പറഞ്ഞു വിടല്ലേ എന്ന് ഏട്ടനോട് ഒന്ന് പറയുമോ?? അവൾ ഒരു തേങ്ങലോടെ പറഞ്ഞപ്പോ ഞാൻ എന്തോ പോലെയായി.
അയ്യേ… കീർത്തു , നീ എന്തൊക്കയാ ആലോചിച്ചു കൂട്ടിയിരിക്കുന്നെ?? വേലക്കാരി ആയി കാണാനോ?? അതിനാണോ ഞങ്ങൾ നിന്നെ ഇങ്ങോട്ട് കൊണ്ട്വന്നെ. പിന്നെ നിന്റെ ഏട്ടന്റെ കാര്യം, ഇന്നലെ നിങ്ങളെ പെട്ടന്ന് കണ്ടപ്പോ ഉള്ള ദേഷ്യത്തിൽ പറഞ്ഞതാ. പുറമെ ഉള്ള ചൂട് മാത്രേ ഉള്ളു, ആൾ പാവമാ. ഒരുപാട് വിഷമം പുറമെ കാണിക്കാതെ ഉള്ളിലിട്ട് ഊതിവീർപ്പിച്ചു കൊണ്ട് നടക്കുകയായിരുന്നു, ഇന്നലെ പെട്ടന്ന് നിങ്ങളെ കണ്ടപ്പോ അത് ഒക്കെ പൊട്ടി ദേഷ്യതിന്റെ രൂപത്തിൽ പുറത്തു വന്നു എന്നെ ഉള്ളു. നിന്റെ ഏട്ടൻ ശരിക്കും ഒരു പാവം ആണ് അത് അടുത്ത് അറിയുമ്പോ നിങ്ങൾക്ക് മനസ്സിലാവും. അച്ചുവിനേം എന്റെ ആതുവിനേം ഒക്കെ പോലെ തന്നെ നിങളേം പുള്ളി സ്നേഹിക്കും അല്ലേൽ നോക്കിക്കോ എന്നും പറഞ്ഞ് ഞാൻ കീർത്തുവിനെ ചേർത്തു പിടിച്ചു. ഇതൊക്കെ നിറകണ്ണുകളോടെ നോക്കിനിൽക്കുകയായിരുന്നു അമ്മ. ഞാൻ എന്താ എന്ന് ചോദിക്കും പോലെ അമ്മയെ നോക്കി. ഒന്നുല്ല എന്നഭാവത്തിൽ അമ്മ ചുമൽ കൂച്ചി, അന്നേരം ആ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.
കുറച്ചു നേരം കൂടെ കീർത്തുവിനെ ആശ്വസിപ്പിച്ചു കഴിഞ്ഞു ഞാൻ കാപ്പി വെച്ചു, ചൂട് കാപ്പി ഒരു കപ്പിലേക്ക് പകർത്തിയിട്ട് ഞാൻ എന്റെ കെട്ടിയോനെ ഉണർത്താൻ ചെന്നു. നേരത്തെ ഈ സമയത്തു ജിമ്മിൽ പോയി തിരികെ വരുന്ന മനുഷ്യൻ ആണ് ഇപ്പൊ പോത്ത് പോലെ കിടന്നുറങ്ങുന്നത്.
കടുംകെട്ട് 10 [Arrow]
Posted by