പോയ വഴിയേ [Zindha]

Posted by

പോയ വാഴിയെ
Pya Vazhiye | Author : Zindha

 

ചാഞ്ചലമാവും മനസ്സിനെ താളപ്പെടുത്താൻ എന്നവണ്ണം എഴുതി തുടങ്ങിയതാണീ ചെറു കഥ.

കാലത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന നാം മനസ്സിലാക്കാൻ വൈകുന്ന ചിലതുണ്ട്.
എല്ലാം നേടി എന്ന് ചിന്തിക്കുന്ന നമ്മൾ ഒന്നുമല്ല എന്ന് കാണിച്ചു തരുന്ന ഒന്നുണ്ട് തിരിച്ചറിവ്.
ഇത് എന്റെ കഥയാണ് ചില ഭാവാത്മീകമായ ചിന്തയും കൊറച്ചു തള്ളും കൂട്ടിച്ചേർത്ത ഞാൻ തന്നെ രചിച്ച ഒരു ചെറു കഥ.
തുടക്കക്കാരൻ എന്ന നിലക്ക് എന്നാൽ പറ്റാവുന്ന തെറ്റുകൾ എന്നെക്കൊണ്ട് ആവുന്ന വിധം ഞാൻ ഇവിടെ സമർപ്പിച്ചിട്ടുണ്ട് ക്ഷമിക്കണം ഏറ്റെടുക്കണം.

 

ഓർക്കുമ്പോൾ മനസ്സിൽ വിഷമം തോന്നുന്ന നീണ്ട പത്തു വർഷത്തെ അധ്യാനം, ഒറ്റക്കായിരുന്നു എന്നും ഒറ്റപ്പെട്ടിട്ടെ ഉള്ളു അന്നും ഇന്നും. തിരിച്ചറിവില്ലാത്ത ആ അധ്യയന വർഷങ്ങൾ തീരും വരെയും വിങ്ങൽ ആയിരുന്നു മനസ്സിൽ. ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം ഞാൻ മനു കോഴിക്കോട് ആണ് വീട് ഇപ്പോൾ എന്ത് ചെയ്യുന്നു എന്നതിന് ഒരു ഉത്തരമില്ല എന്നാലും തട്ടി കൂട്ടി ഒരു ഡിപ്ലോമ പാസ്സ് ആയിട്ടുണ്ട്. ഒരു വർഷം ഒരു സ്ഥാപനത്തിൽ മോശമില്ലാത്ത ഒരു ജോലി ഇണ്ടായിരുന്നു കാലത്തിന്റെ വേദിയണം എന്ന് കളിയാക്കി പറയും പോലെ ഇപ്പൊ അതും കളഞ്ഞു വീട്ടിൽ ഇരിക്കുന്നു എന്താ ലേ.

വീട്ടിൽ അമ്മ അച്ഛൻ. അച്ഛൻ അരവിന്ദൻ ഒരു പാവം ഗവണ്മെന്റ് ഉദ്യോഗസ്ഥൻ അമ്മ മൃതുല അതിലും പാവം ഒരു വീട്ടമ്മ. അല്ലലില്ലാതെ തള്ളി നീങ്ങുന്ന കുടുംബം.
നഗരത്തിലെ അത്യാവശ്യം തരക്കേടില്ലാത്ത ഒരു CBSE സ്കൂളിൽ ആയിരുന്നു എന്റെ +2 വരെ ഉള്ള പഠനം.
എന്നും രാവിലെ അമ്മേടെ വക ഒരു വിളി കിട്ടിയാലേ കിടക്കപ്പയെൽ നിന്നും എനിയ്ക്കാറുള്ളു അതൊരു ശീലമാണ്. എന്നത്തെയും പോലെ അന്നും

Leave a Reply

Your email address will not be published. Required fields are marked *