പോയ വഴിയേ [Zindha]

Posted by

രാഘവൻ : എവിടെയായിരുന്നു ടീച്ചർ രണ്ടു ദിവസം.

അഞ്ജലി : അമ്മക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു സർ പെട്ടെന്നായതു കൊണ്ട് വിളിച്ചു പറയാനും പറ്റിയില്ല അരുണ മിസ്സ്‌ നോട് പറഞ്ഞിരുന്നു ഒന്ന് റിപ്പോർട്ട്‌ ചെയ്യാൻ.

രാഘവൻ : ഹാ അറിഞ്ഞിരുന്നു എന്നിട്ട് എങ്ങനെ ഉണ്ട് അമ്മക്ക്

അഞ്ജലി : ബേധമുണ്ട് സർ പെട്ടെന്ന് ഒരു നെഞ്ച് വേദന അന്നൊക്കെ പറഞ്ഞു ടെൻഷൻ അടുപ്പിച്ചു കുഴപ്പം ഒന്നുമില്ല.

രാഘവൻ : ആഹ് അമ്മേയോട് അന്വേശനം പറയണം ഹാ ഇത് മനു ടീച്ചർക്കു അറിയില്ലേ ഇവനെ വീട്ടിൽ ഇടയ്ക്കു വരാറുണ്ടല്ലോ എന്റെ മരുമകൻ ആണ്.

അവളെന്നെ ഒന്ന് നോക്കി ഒരു പാൽ പുഞ്ചിരി ഹാ.
അല്ല ഇവൾക്കെങ്ങനെ എന്നെ അറിയാന വീട്ടിൽ വരാനോ?. . എനിക്ക് തോന്നിയ അതെ സംശയം അവൾക്കും തോന്നി കാണും.

രാഘവൻ : എടാ ഇത് നമ്മട ധമോധരട്ടന്റെ മകളാണ്  നമ്മടെ വീടിന്റെ വഴിക്കു ഇല്ലേ.

മനു : ആഹ് പക്ഷെ കണ്ടതായി ഓർക്കുന്നില്ല.

ഞാനും നോക്കി ഒരു ചിരി ചിരിച്ചു കൊടുത്തു.

അഞ്ജലി : എങ്കിൽ ഞാൻ പൊക്കോട്ടെ സർ ഇന്ന് ലാബ് ഡ്യൂട്ടി ആണ്.

രാഘവൻ: ഓക്കേ അഞ്ജലി u carry on  പിന്നെ ഇയാളും നിങ്ങടെ ക്ലാസ്സിലാവും ട്ടോ ലെറ്റ്‌ ആണ് മനു ഇതാണ് നിന്റെ pneumatics ഇൻചാർജ് കേട്ടോ.

ആദ്യം പൊക്കോളാൻ അനുവാദം കൊടുത്തപ്പോ ഒരു പാൽ പുഞ്ചിരി ഞങ്ങൾക്ക് സമ്മാനിച്ചു പിരിയാൻ നിന്ന ആൾ രണ്ടാമത് പറഞ്ഞ ഡയലോഗ് കേട്ടു വിശ്വസിക്കാൻ ആവാതെ എന്നെയും മാമനെയും നോക്കുന്നു. താടിയും മീശയും അതികം ഇല്ലെങ്കിലും ശരീര ഘടന വെച്ച ഒരാളുടെ പ്രായം ഊഹിക്കാമല്ലേ. അവൾ വിചാരിച്ചു കാണും ഈ തടിമടണോ എന്ന് .

രാഘവൻ: ആള് ഡിപ്ലോമ കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു വർക്കയർന്നു പിന്നീട് അവിടുന്ന് റിസൈൻ ചെയ്തു ഇപ്പൊ ഇവിടെ എത്തി.

Leave a Reply

Your email address will not be published. Required fields are marked *