പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

എന്നും പറഞ്ഞുകൊണ്ട് എലിസബത്ത് നെഞ്ചത്തടിച്ചു വീണ്ടും ഉറക്കനേ കരയുവാൻ തുടങ്ങി…….
എലിസബത്തിന്റെ ആ കരച്ചിൽ കേട്ട് വർഗീസ് മാപ്പിള (അവളുടെ കേട്യോൻ) തല പുറകിലേക്ക് തിരിച്ചു എന്നെ നോക്കുന്നു….

എന്നെ നോക്കികൊണ്ട്,,,,,അങ്ങേര് എന്നോടങ്ങോട്ട് വരാനായി കൈകൊണ്ട് ആംഗ്യം കാണിക്കുന്നു….

അത് കണ്ടു ഞാൻ വേഗം എഴുന്നേറ്റ് അവരുടെ അടുത്തേക്ക് പോകുന്നു…….

അപ്പോളേക്കും ആ ഫോൺ എലിസബത്തിന്റെ കയ്യിൽ നിന്ന് വാങ്ങി വർഗീസ് മാപ്പിള അതെന്നെ ഏല്പിക്കുന്നു…….

ഞാനാ ഫോൺ ചെവിയിൽ വെച്ച് സിസിലിയോട് “””” ഞാനെന്റെ ഫോണിൽ നിന്ന് തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് “”” ഞാനാ കോൾ കട്ടാക്കുന്നു………

എന്നിട്ടവിടെ നിന്നൊരൽപ്പം മാറി ആ ഐ സി യു യൂണിറ്റിന്റെ കോറിഡോറിന്റെ ഒരു ഭാഗത്തു നിന്ന് ഞാനെന്റെ മൊബൈലിൽ നിന്ന് സിസിലിക്കു ഫോൺ ചെയ്യുന്നു……..

രണ്ടു മൂന്ന് റിങ്ങിനുള്ളിൽ തന്നെ സിസിലി എന്റെ ഫോൺ എടുക്കുന്നു…….

ഫോണിലൂടെ അന്നേരം സിസിലിയുടെ പതറിയ ശബ്ദം : ദിലീ,,,,,,………

ഫോണിലൂടെ സിസിലിയുടെ ആ പതറിയ ശബ്ദം കേട്ടപ്പോൾ ഞാനൊരൽപം പരിഭ്രമിച്ചുകൊണ്ടവളോട് : എന്താടീ,,,,, തോമാച്ചനെന്തേലും,,,,,,,……

സിസിലിയപ്പോൾ ഫോണിലൂടെ വീണ്ടും : തോമാച്ഛനൊന്നുംല്ല്യാ ,,,,,,,……..

അപ്പോളേക്കും ഞാൻ : പിന്നെന്താ,,,,, പിന്നെന്താ നിന്റെ ശബ്ദിങ്ങനെ ,,,,,,,,,,……

അതുകേട്ടപ്പോൾ സിസിലി തപ്പിതടഞ്ഞുകൊണ്ട്
(വാക്കുകൾ മുറിഞ്ഞപോലെയായി മുഴുവിപ്പിക്കാതെ) എന്നോട് : അത് പിന്നെ,,,,,, അത് പിന്നെ,,,,,,…….

അവളുടെയാ തപ്പി തടഞ്ഞുകൊണ്ടുള്ള മറുപടി കേട്ടപ്പോൾ ഞാൻ : എന്താടീ,,,,,
എന്താടീ പ്രശ്നം?
ആൽബ്യോ അവന്റെ കൂട്ടുകാരോ ന്തേലും പ്രശ്നംണ്ടാക്കിയോ പിന്നെ???……

സിസിലി :ഏയ്,,,,,
അവരൊന്നും ല്ലാ,,,,,,,…….

ഞാനപ്പോൾ പെട്ടന്ന് കുറച്ചുറക്കെ ദേഷ്യത്തോടെ : പിന്നാരാ,,,,,,,………

ദേഷ്യത്തോടെയുള്ള എന്റെയാ ചോദ്യത്തിന് മറുപടിയായി സിസിലി പെട്ടന്ന് ഞെട്ടികൊണ്ട് : ജോസ്,,,,,,,………..

ഞാനപ്പോൾ സിസിലിയോട് : ജോസോ!!! അവനെന്താ ചെയ്തേ????…….

അന്നേരം സിസിലി ഫോണിലൂടെ ഹോസ്പിറ്റലിൽ വെച്ചുണ്ടായ എല്ലാ കാര്യങ്ങളും എന്നോട് പറയുന്നു…….

അവളത് പറഞ്ഞ് തീരുമ്പോളേക്കും ഡോക്ടറെന്നെ വിളിക്കുന്നു…… ഡോക്ടറുടെ വിളികേട്ട് ഞാൻ പിന്തിരിഞ്ഞു നോക്കുന്നു……..

എന്നിട്ടന്നേരം ഞാൻ സിസിലിയോട് : ഡീ ഇവിടെ ഡോക്ടറെന്നെ വിളിക്കുന്നു,,,,, എന്താ കാര്യമെന്ന് ചോദിക്കട്ടേ,,,,,
എന്നിട്ട് ഞാൻ നിന്നെ തിരിച്ചു വിളിക്കാം,,,,,,………

മറുപടിയായി സിസിലിയപ്പോൾ “””ഹ്മ്മ്മ്മ്മം””” ന്ന് മൂളുന്നു…….

സിസിലിയുടെ ആ മൂളൽ കേൾക്കുന്നവേളയിൽ തന്നെ ഞാനാ ഫോൺ കോൾ കട്ട് ചെയ്തുകൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടി ചെല്ലുന്നു……

Leave a Reply

Your email address will not be published. Required fields are marked *