ഞാനങ്ങോട്ട് ഓടി ചെല്ലുമ്പോൾ,,,, എലിസബത്തും വർഗീസ് മാപ്പിളയും കസേരയിൽ നിന്നെണീറ്റ്,,,, പരിഭ്രമത്തോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കുന്നു…. എന്നിട്ടയാളുടെ അടുത്തേക്ക് പോകാനായി എണീക്കുന്നു……..
ആ സമയത്ത് ഡോക്ടറവരോട് : നിങ്ങളവിടെ ഇരിക്കൂ,,,,,
ഇവിടിപ്പോ ദിലീപുണ്ടല്ലോ എല്ലാത്തിനും,,,,
നിങ്ങള് ടെൻഷനാവാതെ അവിടെ തന്നിരിക്കൂ,,,,,,………
അത് കേട്ടപ്പോൾ എലിസബത് കരഞ്ഞുകൊണ്ട് ഡോക്ടറോട് : എന്റെ മോൾക്കെന്താ പറ്റിയെ ഡോക്ടറെ??? ഡോക്ടറെന്തോ!!!!!
ഞങ്ങളോട് മറച്ചു വെക്കുന്നു….
അതുകൊണ്ടല്ലേ ( എന്റെ മുഖത്തേക്ക് നോക്കി എലിസബത്ത് ) ഡോക്ടറിവനോട് മാത്രം പറയുന്നേ,,,,,,………
അത് കേട്ടപ്പോൾ ഡോക്ടർ എലിസബത്തിന്റെ അടുത്തേക്ക് നീങ്ങി എലിസബത്തിന്റെ തോളിൽ തട്ടിയിട്ട് : നിങ്ങള്ടെ മോൾക്ക് നിങ്ങള് വിചാരിക്കണ പോലും ഒന്നൂല്ല്യാ….
നമുക്കവളെ രക്ഷിച്ചെടുക്കാൻ പറ്റും…. അതിന് വേണ്ടിയാ ഞാനീ ചെറുപ്പക്കാരനെ വിളിച്ചേ…..
ഇവനുണ്ടല്ലോ നിങ്ങടെ കൂടെ,,,,,
അത് മതി,,,,,
ഒന്നു കൊണ്ടും പേടിക്കണ്ടാ,,,,,
നമുക്ക് മോളെ തിരികെ കൊണ്ട് വരാൻ പറ്റും,,,,,,…..
എന്നിട്ട് ഡോക്ടർ വർഗീസ് മാപ്പിളയെ നോക്കിയിട്ട് : സീ മിസ്റ്റർ വർഗീസ്,,,,, നിങ്ങള് ഭാര്യയെ പറഞ്ഞ് മനസ്സിലാക്……
മോൾക്ക് നന്നായി ബ്ലഡ്ഡ് വേണ്ടി വരും…. ഞാനതിനെ പറ്റിയൊക്കെ സംസാരിക്കാൻ വേണ്ടീട്ടാ ഈ ചെറുപ്പക്കാരനെ വിളിക്കണേ….
നിങ്ങള് ഭാര്യയെ അശ്വസിപ്പിച്ചു നിർത്തൂ….. ഇല്ലെങ്കിൽ മോളുടെ അസുഖം ഭേദാവുമ്പോളേക്കും,,,,,
നിങ്ങടെ ഭാര്യക്കെന്തേലും പറ്റും…….
ഡോക്ടറത് പറഞ്ഞപ്പോൾ വർഗീസ് മാപ്പിള എലിസബത്തിനെ അശ്വസിപ്പിക്കാൻ നോക്കുന്നു…….
ആ സമയത്ത് ഡോക്ടർ തലകൊണ്ട് എന്നോട് വരാൻ ആംഗ്യം കാണിച്ചു മുന്നോട്ട് നടക്കുന്നു ………..
ഡോക്ടറുടെ ആ ആംഗ്യം കണ്ടപ്പോൾ ഞാനൊരു നിമിഷം തല തിരിച്ച് എലിസബത്തിനേം വർഗീസിനേം നോക്കികൊണ്ട് ഡോക്ടറെ അനുഗമിച്ചു അയാളുടെ പിന്നാലെ പോകുന്നു…….
ആ ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ നടന്ന് ഡോക്ടർ തന്റെ കൺ സൽട്ടിങ് റൂമിലേക്ക് കയറുന്നു……..
ഡോക്ടറെ അനുഗമിച്ചു കൊണ്ട് ഡോക്ടർക്കു പിന്നാലെ ഞാനും ആ റൂമിലേക്ക് കയറുന്നു…….
റൂമിനകത്തു കയറിയ ഡോക്ടർ റൂമിലെ ലൈറ്റുകൾ ഓണാക്കിയ ശേഷം എന്നോട് അവിടെ ഉള്ള കസേരയിൽ ഇരിക്കാൻ പറയുന്നു…..
ഞാൻ പോയി പേഷ്യന്റ്സ് ഇരിക്കുന്ന ചെയറിൽ പോയി ഇരിക്കുന്നു…….
ഡോക്ടർ ആണെങ്കിൽ എന്റെ മുന്നിൽ എനിക്കഭിമുഖമായി ആളുടെ കുഷ്യൻ ചെയറിലും ഇരിക്കുന്നു………
ഡോക്ടർ പിന്നീട് തന്റെ മേശപ്പുറത്തിരിക്കുന്ന ഫ്ലാസ്കിൽ നിന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ച ശേഷം എന്നോട് : ദിലീ,,,,,