പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

ആ ശബ്ദം കേട്ട് ഞാൻ തലയുയർത്തി അവിടേക്ക് നോക്കുമ്പോൾ,,,,,, കരയുന്ന മുഖത്തോടെ എലിസബത്തും പരിഭ്രമിച്ച മുഖത്തോടെ സെലിന്റെ അപ്പച്ചനും കൂടി എന്റെയടുത്തേക്ക് ഓടി വരുകയായിരുന്നു……..

അവരുടെ ആ വരവ് കണ്ട ഞാൻ വേഗം കസേരയിൽ നിന്നെണീക്കുമ്പോൾ,,,,,, എലിസബത് ഓടി വന്നെന്നെ “”””മോനെ”””” എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് കെട്ടിപിടിക്കുന്നു…….

അപ്പോളേക്കും എന്റെയടുത്തെത്തിയ സെലിന്റെ അപ്പച്ചൻ കരഞ്ഞുകൊണ്ട് സെലിന്റെ അവസ്ഥയെ പറ്റി ചോദിക്കുന്നു…..

എന്നാലാ സമയത്ത് അവളുടെ കൃത്യമായ അവസ്ഥ എന്തെന്ന് പറയാൻ പറ്റാതെ ഞാൻ മൗനം പാലിച്ചു വിഷമിച്ചു നിൽക്കുന്നത് കണ്ടിട്ട് ,,,,,,,
എലിസബത്ത് അവിടെ ഒച്ച വെച്ച് അലറികരയുവാൻ തുടങ്ങുന്നു…..

ആ സമയത്ത് അവരെ എന്ത് പറഞ്ഞ് അശ്വസിപ്പിക്കണം എന്നറിയാതെ അവരുടെ ആ കരച്ചിൽ കേട്ട് താങ്ങാനാവാതെ ഞാൻ വീർപ്പുമുട്ടി നിൽക്കുമ്പോൾ,,,,,,,,,

ഒരു നഴ്സു ക്യാഷ്വലിറ്റിയിൽ നിന്ന് അവിടേക്ക് വന്ന് എലിസബത്തിനോട് കരയാതിരിക്കാൻ പറയുന്നു….

ആ സമയത്ത് സെലിന്റെ അപ്പച്ചൻ വെപ്പ്രാളത്തോടെ സെലിനെ കുറിച്ച് ആ നഴ്സിനോട് ചോദിക്കുമ്പോൾ,,,,

അവളുടെ ബോഡി ഇപ്പോൾ റിയാക്റ്റ് ചെയ്യാൻ തുടങ്ങിയെന്നും,,,,,, അതുകൊണ്ടിനി പ്രതീക്ഷക്ക് വകയുണ്ടെന്നുള്ള ഒരു ശുഭസൂചനയും നൽകി ആ നഴ്സ് അവരെ അശ്വസിപ്പിക്കുന്നു…..

നഴ്സിൽ നിന്നുള്ള സാന്ത്വനത്തോടെയുള്ള വാക്കുകൾ കേട്ട് അവർ രണ്ടാളും അവിടെയുള്ള കസേരയിൽ പോയിരിക്കുന്നു…….

Leave a Reply

Your email address will not be published. Required fields are marked *