എന്ന് ആലോചിച്ചു മായ സ്വയം പഴിച്ചു. എന്നിട്ടു കഴിഞ്ഞ 2 മാസം മുൻപ് നടന്ന കാര്യങ്ങളെ കുറിച്ച് ആലോചിച്ചു.
*ഫ്ലാഷ്ബാക്ക് സ്റ്റാർട്സ്*
സോഷ്യൽ മീഡിയയിൽ വലിയ ആക്റ്റീവ് അല്ലാത്ത താൻ മകളുടെ വിവാഹം ഉറപ്പിച്ചത് നാലാളെ അറിയിക്കാൻ എന്ന രീതിയിൽ ഫേസ്ബുക്കിൽ കുറച്ചു ആക്റ്റീവ് ആകാൻ തുടങ്ങി. അത് പിന്നീട് ഒരു അഡിക്ഷൻ പോലെ ആയി. ആയിടക്ക് ട്രെൻഡിങ് ആയ ഒരു ഫോട്ടോ കാണാൻ ഇടയായി. ജീവൻ പണയം വച്ച് ഒരു ഫോട്ടോഗ്രാഫർ എടുത്ത മതം പൊട്ടിയ ഒരു കൊമ്പൻ ആനയുടെ ഫോട്ടോ. അത് ഒരു ആഫ്രിക്കൻ ആന ആയിരുന്നു. ആ ഫോട്ടോയിൽ ആനയുടെ റേജ് വ്യക്തമായി കാണാൻ സാധിക്കും. ഇത് എടുത്ത ശേഷം ആ ആനയുടെ മുന്നിൽ നിന്ന് രക്ഷപെട്ട ഫോട്ടോഗ്രാഫറെ പ്രശംസിച്ചു ആയിരുന്നു ഫേസ്ബുക്കിലെ പോസ്റ്റ്. ആ ഫോട്ടോ എടുത്ത ആളുടെ പ്രൊഫൈൽ മായ കണ്ടുപിടിച്ചു. പബ്ലിക് പ്രൊഫൈൽ ആയിരുന്നു അത്. ജോ എന്നായിരുന്നു അയാളുടെ പേര്. അയാൾ എടുത്ത നിരവധി ചിത്രങ്ങൾ മായ കണ്ടു ആ പ്രൊഫൈലിൽ. ഒരു കൗതുകത്തിൽ അവൾ ജോയ്ക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അത് അയാൾ അക്സെപ്റ്റ് ചെയ്യും എന്ന് അവൾ കരുതിയില്ല.
ജോ റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്ത ശേഷവും മായ അയാളെ എഫ്.ബി. വഴി കോണ്ടച്റ്റ് ചെയ്തില്ല. പക്ഷെ പുള്ളിയുടെ ചിത്രങ്ങളൊക്കെ ലൈക് ചെയ്യാറുണ്ടായിരുന്നു. 2 – 3 ദിവസങ്ങൾക്കു ശേഷം മായ എഫ്.ബി.യിൽ ഓൺലൈൻ ആയിരുന്ന സമയത്തു മായയുടെ മെസ്സഞ്ചറിൽ.
ജോ:- ഫോട്ടോസ് ഒക്കെ ഇഷ്ടപ്പെട്ടോ?
മായ ആദ്യം ഒന്ന് ഞെട്ടി. റിപ്ലൈ ചെയ്യണോ എന്ന് ആലോചിച്ചു. എന്തായാലും റിപ്ലൈ ചെയ്യാം എന്ന് കരുതി.
മായ:- ഇഷ്ടപ്പെട്ടു. ജോ മലയാളി ആയിരുന്നോ?
ജോ:- ജനിച്ചു വളർന്നത് കോഴിക്കോട് ആണ്. പക്ഷെ ഇപ്പോൾ വർഷങ്ങളായി ട്രാവലിൽ ആണ്. മലയാളം മറന്നിട്ടില്ല. മറ്റു പല ഭാഷകളും പഠിക്കുകയും ചെയ്തു.
അയാളുടെ സംസാരം മായയ്ക്ക് ഇഷ്ടപ്പെട്ടു. പിന്നീട് അവർ സ്ഥിരം ചാറ്റിങ്ങിലായി. പിന്നെ അത് വോയിസ് കോളിലേക്കു മാറി. താമസിയാതെ വീഡിയോ കാൾ ആയി. ജോ ഒരു ചെറുപ്പക്കാരൻ അല്ല. ഒരു 40 വയസ്സിൽ കൂടുതൽ പ്രായം തോന്നും. മുടി ഒക്കെ വളർത്തി സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഉള്ള മുടിയും താടിയും. നല്ല ആരോഗ്യം ഉള്ള ശരീരം. ആകർഷിക്കുന്ന സംസാര രീതി. പക്ഷെ മായയെ ആകർഷിച്ചത് അയാളുടെ യാത്രകളുടെ വിവരണം ആണ്. ഭർത്താവ് മരിച്ച ശേഷം മായയുടെ ജീവിതം മുഴുവൻ മകളുടെ ഭാവിക്കു വേണ്ടി ആയിരുന്നു. മകളുടെ വിവാഹവും അനുബന്ധ ചടങ്ങുകൾക്കു ശേഷം താൻ എന്നെങ്കിലും ഫ്രീ ആയാൽ ജോലിയിൽ നിന്ന് സബ്ബാറ്റിക്കൽ എടുത്തു എവിടെ എങ്കിലുമൊക്കെ ട്രാവൽ ചെയ്യാൻ പോകണം എന്നാണ് മായയുടെ ആഗ്രഹം . ജോയുടെ അനുഭവങ്ങൾ മായയ്ക്ക് ഒരു പുത്തൻ ഉണർവ് ഏകി. അവൾക്കു യാത്ര ചെയ്യാനുള്ള ആഗ്രഹം കൂടി വന്നു. ഇതെല്ലം അവൾ ജോയോട് പറയുകയും ചെയ്തു.