‘നമുക്ക് തട്ട് ദോശ കഴിച്ചാലോ …’
‘അത് നീലൂ നിന്നെ അവിടെ കണ്ടാല്‍ ചിലപ്പോള്‍ ആരെങ്കിലും തിരിച്ചറിയും… ‘ ഞാന്‍ വിലക്കി.
പക്ഷെ നീലുവിന് തട്ട് ദോശ വേണമെന്ന വാശിയായിരുന്നു.
‘നീലു സേച്ചീ … ‘ തട്ട് കടക്കാരന്‍ തമിഴന്‍ പയ്യന്‍ കണ്ടപ്പോഴേ അലറി. അതു കേട്ട് അവിടെ നിന്നവരെല്ലാവരും ഞങ്ങളെ നോക്കി.
‘ഏയ്… വാട്ട് യൂ ഡൂയിംഗ് … ക്യാമറ ഓഫ് ചെയ്യണം’ ഫോട്ടോ എടുക്കാന്‍ അടുത്തുവന്ന പയ്യനോട് നീലു പറഞ്ഞു.
‘എല്ലാര്‍ക്കും നീലുസേച്ചിയെ മാത്രമേ അറിയുള്ളോ? എന്നെ അറിയില്ലേ’ തമാശയായി ഞാനും ചോദിച്ചു. ഒന്ന് പിടിച്ചു നില്‍ക്കാനുള്ള ചോദ്യം.
തട്ട് ദോശയും മുട്ട ഓംലെറ്റും കഴിച്ച് ഞങ്ങള്‍ തറവാട്ടിലേക്ക് വണ്ടി തിരിച്ചു.
നീലുവിന്റെ അച്ഛന്‍ കുട്ടന്‍പിള്ള മുറികള്‍ക്കുള്ളില്‍ വൈദ്യുതി ലൈറ്റുകള്‍ക്ക് പകരം ഒന്നാന്തരം റാന്തല്‍ വിളക്കുകളാണ് ഉപയോഗിച്ചിരുന്നത്. റേഷന്‍കടക്കാരന്‍ അഹമ്മദ് ഹാജി ഇതിന് പ്രത്യേകം മണ്ണെണ്ണ വകയിരുത്തിയിട്ടുണ്ടെന്ന്.
പുറത്ത് കൊണ്ടുപോയ വസ്ത്രങ്ങള്‍ അഴിച്ച് പുറത്തെ കുളിമുറിയില്‍ ഇട്ടിട്ടാണ് ഞങ്ങള്‍ അകത്ത് കയറിയത്. വീടിനുള്ളില്‍ ഇടേണ്ട വസ്ത്രങ്ങള്‍ പോകും മുന്‍പേ കുളിമുറിയില്‍ ഇട്ടിരുന്നു.
‘കൊറോണക്കാലത്ത് നമ്മളിങ്ങനെ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് മണ്ടത്തരമാ…’
‘ശരിയാ നീലു നമുക്കിനിയും അത് ശ്രദ്ധിക്കാം’
ഞങ്ങള്‍ തറവാടിനുള്ളില്‍ കയറി. കതകിന്റെ തടികൊണ്ടുള്ള കൊളുത്ത് ഇടുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. പിറവത്തു നിന്ന് ലാല്‍ ആയിരുന്നു.
‘നിങ്ങള്‍ നാളെ ഒരുച്ചയോടെ ഇങ്ങെത്തി ല്ലേ, ഞങ്ങള്‍ ഊണൊരുക്കുന്നുണ്ട്… യാത്രയുടെ ആദ്യം ഒരു സ്‌പെഷ്യല്‍ ബ്രാഹ്മിണ്‍ സദ്യയിലൂടെ ആവട്ടെ ‘
‘നിങ്ങളുടെ ഇഷ്ടം പോലെ … ‘
ഫോണ്‍ വെച്ച് ഞങ്ങള്‍ മുറിയിലെത്തി. രാത്രി ഒന്‍പത് മണി ആയി എന്നറിയിച്ച് ക്‌ളോക്കിലെ സൂചി ഒന്‍പത് തവണ ബെല്ലടിച്ചു.
നീലു മിഡിയും ടോപ്പുമാണ് ധരിച്ചിരുന്നത്. ഞാന്‍ ഒരു ലുങ്കി മാത്രം.