👼എന്റെ മാലാഖ 32 [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

എന്റെ മാലാഖ 3

Ente Malakha Part 3 | Author : Demon King – DKPrevious Part

 

 

എനിക്കെന്തോ ആ മഴ വല്ലാതെ അങ്ങ് പിടിച്ചു…..

എന്റെ കാർ വേഗം എലിയുടെ വില്ലയിലേക് കുതിച്ചു……

പുറത്ത് മഴ തകർത്ത് പെയ്യുകയാണ്…..

ഞാൻ വേഗം റേഡിയോ on ആക്കി ഒരു പാട്ടങ്ങ് വച്ചു…..
ആരൊക്കെയോ എന്തൊക്കെയോ ഏതൊക്കെയോ ഭാഷയിൽ പാടുന്നുണ്ട്……

ഞാൻ വേഗം അത് ഓഫ്‌ ചെയ്ത് എന്റെ ഫോൺ കണക്ട് ചെയ്ത് അതിലുള്ള ഒരു പാട്ടങ്ങ് വച്ചു…..

മധു പോലെ പെയ്ത മഴയെ
മനസ്സാകെ അഴകായ് നനയേ

മധു പോലെ പെയ്ത മഴയെ
മനസ്സാകെ അഴകായ് നനയേ
ഇണയായ ശലഭം പോലെ…

ഇണയായ ശലഭം പോലെ
നീയും ഞാനും മാറും

വിദൂരം മാഞ്ഞുവോ
ഹൃദയം പാടിയോ
അധരം എന്തിനോ
മധുരം തേടിയോ

മെല്ലെ മെല്ലെ ഓരോ നാളും നീ വെയിലായ്
എന്നോടെന്തോ മിണ്ടുന്നില്ലേ കൈവിരലാൽ
നിന്നാലല്ലേ ഉള്ളിൽ എന്നും പൗർണ്ണമിയായ്‌
കണ്ണിൽ നിന്നും മായുംനേരം നീര്മണിയായ്

ഹാ……..

എന്നാ ഒരു ഫീലാണ് എന്റെ പിള്ളേച്ചാ…….

സ്വർഗ്ഗത്തിലൂടെ വണ്ടി ഓടിക്കുന്ന പോലെ…..
ഒട്ടും വൈകാതെ കാർ അവളുടെ വില്ലയുടെ മുന്നിൽ വന്ന് നിന്നു…..

ഞാൻ വേഗം ആ പൂവും കയ്യിലെടുത്ത്

അവളുടെ വാതിലിനു മുന്നിലേക്ക് ഓടി….. ഇതിനിടയിൽ മഴ അല്പം നനഞ്ഞു…..

കോളിങ് ബെൽ അടിച്ചു നോക്കിയിട്ടും വലിയ പ്രതികരണം ഒന്നും കാണുന്നില്ല….. ഇനി ഇവളിവിടെ ഇല്ലേ…..

Leave a Reply

Your email address will not be published. Required fields are marked *