👼എന്റെ മാലാഖ 32 [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

അല്ല….. അവൾ ഇവിടെ തന്നെ ഉണ്ട്…..
അവളുടെ കാറല്ലേ ദേ ഇവിടെ കിടക്കുന്നത്…..

ഞാൻ പിന്നെയും ബെൽ അടിച്ചു നോക്കി….. പക്ഷെ no reaction……

ചിലപ്പോ പവർ പോയിക്കാണും….
മഴ അല്ലെ…..
ഞാൻ വേഗം ആ പൂവ് വാതിലിനു മുന്നിൽ വച്ച ശേഷം വീടിന്റെ പിന്നിലേക്ക് ഓടി…..

അവിടെ ആണ് അവളുടെ മുറിയുടെ വിൻഡോ ഉള്ളത്….
ആ വിൻഡോയുടെ അടുത്തേക്ക് അടുക്കുംതോറും എന്തൊക്കെയോ ശബ്ദങ്ങൾ എന്റെ കാതിൽ വീഴാൻ തുടങ്ങി…..

മഴ ആയതിനാൽ അതിന് ഞാൻ വലിയ ചെവി കൊടുത്തില്ല…..

ആ വിൻഡോ ചെറിയ രീതിയിൽ തുറന്നിരുന്നു….
ഒപ്പം കർട്ടൻ വച്ച് മൂടിയിരിക്കുകയാണ്…..

ഞാൻ പതിയെ ആ വീണ്ടോ വലിച്ചു തുറന്നു….. ശേഷം ആ കാർട്ടൻ അല്പം മാറ്റി നോക്കി….

വളരെ പെട്ടെന്നാണ് എന്റെ ഭാവം മാറിയത്…..
ഷോക്ക് അടിച്ചത് പോലെ ഞാൻ പുറകിലേക്ക് തെന്നി വീണു……

കാരണം അവിടെ കണ്ട കാഴ്ച എന്റെ ഹൃദയത്തെ അത്ര കുത്തി നോവിച്ചിരുന്നു…..
അല്പ നേരം എനിക്കാ ഷോക്കിൽ നിന്ന് വെളിയിൽ വരുവാൻ സാധിച്ചില്ല…..

പക്ഷെ ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ…..
നീ കണ്ടത് മായ ആണെന്ന്…….

ആ വിശ്വാസത്തിൽ ഒരിക്കൽ കൂടെ ഞാൻ ആ വിൻഡോയുടെ അടുത്തേക്ക് ചലിച്ചു…..
വിറയാർന്ന കാലുകളാൽ…..

ഞാൻ പതിയെ ആ കർട്ടൻ മാറ്റി അകത്തേക്ക് നോക്കി……

ഇല്ല……

ഒന്നും മായ ആയിരുന്നില്ല…..

എന്റെ കണ്ണെല്ലാം നിറഞ്ഞു തുളുമ്പുവാൻ തുടങ്ങി……. ചങ്ക് തകരും പോലെ തോന്നി….

മറ്റൊരുവന്റെ കൂടെ കിടക്ക പങ്കിടുന്ന എലിയെ അങ്ങനെ കണ്ട് നിൽക്കുവാൻ എനിക്ക് സാധിച്ചില്ല…..

ഒരു മരവിച്ച പാവയെ പോലെ ഞാൻ തിരിഞ്ഞു നടന്നു……
ആർത്തുലച്ചു പെയ്യുന്ന മഴയിൽ എന്റെ കണ്ണുനീരും അലിഞ്ഞു പോയി…..

Leave a Reply

Your email address will not be published. Required fields are marked *