വ്ലോഗ് [Mausam Khan Moorthy]

Posted by

വിമാനയാത്രക്കൊടുവിൽ മാൾഡിവസിൽ എത്തിയിരിക്കുന്നു.യാത്രയൊക്കെ സുഖമായിരുന്നു.കഴിഞ്ഞ രാത്രി ഞാനുറങ്ങിയിരുന്നില്ല.ചില ചാനൽ പ്രോഗ്രാമുകളുടെ എപ്പിസോഡുകൾ ഷൂട്ട് ചെയ്‌ത്‌ തീർക്കുന്ന തിരക്കിലായിരുന്നു.രാവിലെ ഫ്‌ളൈറ്റിൽ കയറുമ്പോൾ നല്ല ഉറക്കക്ഷീണമുണ്ടയിരുന്നു.അതുകൊണ്ടുതന്നെ യാത്രയിലധികവും ഞാനുറക്കത്തിലായിരുന്നു.പിന്നെ ഫ്‌ളൈറ്റിൽ വെച്ച് ഞാൻ ഒന്ന് രണ്ടാളുകളെ പരിചയപ്പെട്ടു.അവരുമായി സൗഹൃദത്തിലായി.അവരുമൊന്നിച്ച് ഭക്ഷണം കഴിച്ചു.ഇവിടെ എയർപോർട്ടിൽ എൻറെ രണ്ട് സുഹൃത്തുക്കൾ എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.നോക്കൂ…ഞാൻ ക്യാമറ ആദ്യത്തെ ആൾക്കുനേരെയാണ് ഇപ്പോൾ തിരിച്ചിരിക്കുന്നത്.ആളെ കണ്ട് നിങ്ങൾ ഞെട്ടിയല്ലേ…ഞാൻ വലിയ സംഭവമാണെന്ന് ചിന്തിച്ചുകാണുമല്ലേ…അതെ ഹോളിവുഡ് നടൻ ക്രിസ്റ്റഫർ എൻറെ ചങ്ങാതിയാണ്.അദ്ദേഹം താടി നീട്ടിവളർത്തിയിരിക്കുന്നു.തല മൊട്ടയടിച്ചിരിക്കുന്നു.തൻറെ പുതിയ സിനിമക്കുവേണ്ടിയാണ് അദ്ദേഹം ഇത്തരമൊരു ലുക്ക് സ്വീകരിച്ചിരിക്കുന്നത്.ഇവിടത്തെ ആഘോഷങ്ങൾ കഴിഞ്ഞാൽ അദ്ദേഹം ആ സിനിമയുടെ ബ്രസീലിലുള്ള ലൊക്കേഷനിലേക്ക് പോകും.രണ്ടാമത്തെ ആളിലേക്ക് ഇതാ ഞാൻ ക്യാമറ കൊണ്ടുപോകുന്നു.ആളെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.ഇവർ നിങ്ങൾക്ക് സുപരിചിതയാണ്.ലോകം മുഴുവൻ ആരാധകരുള്ള താരറാണിയാണ്.അതെ..തെന്നിന്ത്യയിലെ നമ്പർ വൺ മാദക നടി യമുന.ഈ രണ്ടുപേർക്കുമൊപ്പമാണ് ഞാനിവിടെ അടിച്ചുപൊളിക്കാൻ പോകുന്നത്.ഞങ്ങളുടെ ആഘോഷ നിമിഷങ്ങൾ തീർച്ചയായും നിങ്ങളിലേക്കെത്തും….”

“….സീ ബസിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങളിതുവരെ.കടലിലെ ചെറിയൊരു ദ്വീപിലാണ് ഞങ്ങൾ താമസിക്കാൻ പോകുന്ന റിസോർട്ടുള്ളത്.ഈ കാത്തിരിപ്പുകേന്ദ്രത്തിലേക്ക് വിമാനത്താവളത്തിൽ നിന്നും ഏതാനും കിലോമീറ്റർ ദൂരമേ ഉള്ളൂ.ഒരു ടാക്സിയിൽ ഞങ്ങളാ ദൂരം പിന്നിട്ടു.ഞങ്ങൾ മൂന്നുപേരും സെലിബ്രിറ്റികളാണെങ്കിലും ടാക്സി ഡ്രൈവർക്ക് യമുനയെ മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ.കാണണമായിരുന്നു അയാളുടെ ഒരു സന്തോഷം.യമുനയുടെ ഐറ്റം ഡാൻസുകളെക്കുറിച്ച് വാതോരാതെ സംസാരിച്ചു കക്ഷി.എത്ര നിർബന്ധിച്ചിട്ടും ഒരു നാണയത്തുട്ടുപോലും അയാൾ ഞങ്ങളിൽ നിന്നും വണ്ടിക്കൂലിയായി വാങ്ങിയില്ല.അയാൾക്കും കുടുംബത്തിനും നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു…”

“…സീ ബസ് എത്തിക്കഴിഞ്ഞു.ഞങ്ങൾ അതിലേക്ക് കയറുകയാണ്.ഞങ്ങൾക്ക് പ്രത്യേക ഇരിപ്പിടമാണ്.താരങ്ങളായതുകൊണ്ടല്ല കേട്ടോ.ഞങ്ങൾ താമസിക്കാൻ പോകുന്ന റിസോർട്ട് ക്രിസ്റ്റഫറിന്റെ സഹോദരന്റെയാണ്.മുതലാളിയുടെ ആളുകളായതുകൊണ്ടുള്ള പ്രത്യേക പരിഗണനയാണ്.സീ ബസ് ഓടിത്തുടങ്ങി.ബാക്ക്ഗ്രൗണ്ടിൽ നീലക്കടൽ തുള്ളുന്നത് കാണാം.എത്ര മനോഹരമായ കാഴ്ചയാണല്ലേ.നോക്കൂ..സീ പ്ലെയിനുകളും,സ്പീഡ് ബോട്ടുകളുമൊക്കെ നമ്മെ കടന്നു പോകുന്നു.ഓരോ സഞ്ചാരിയും ഇവിടെ സ്വയം മറന്ന് ആഘോഷിക്കുകയാണ്.കുറേ മധുരിക്കുന്ന ഓർമ്മകൾ സമ്പാദിക്കുകയാണ്.ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വരുമ്പോഴാണ് നാം

Leave a Reply

Your email address will not be published. Required fields are marked *