കാറിൽ നിന്നും ഇറങ്ങിയ അനന്തു റീത്തും എടുത്തു മുത്തശ്ശൻറെ കൂടെ നടന്നു.
ആ വീട്ടിലേക്ക് ഉള്ള വഴിയിലേക്ക് കേറാൻ റോഡിൽ നിൽക്കുമ്പോഴേ കേൾക്കാമായിരുന്നു ആരുടെയൊക്കെയോ കരച്ചിലുകൾ.
അവർ അങ്ങോട്ടേക്ക് പതിയെ കയറി.
അവിടുത്തെ നാട്ടുകാർ ബഹുമാനത്തോടെ തേവക്കാട്ടിൽ ശങ്കരന് വഴി മാറി കൊടുത്തു.
വേലപ്പന്റെ മൃതദേഹത്തിനു മുന്നിലെത്തി അല്പ നേരം ബഹുമാനത്തോടെ നിന്ന ശേഷം അനന്തുവിന്റെ കയ്യിൽ നിന്നും റീത്ത് വാങ്ങി മൃതദേഹത്തിന് സമീപം വച്ചു.
ശേഷം അവർ അവിടെ നിന്നും തിരികെ വന്നു.
2,3 സുഹൃത്തുക്കളെ കണ്ട ശേഷം അവർ മനയിലേക്ക് മടങ്ങി.
മനയിൽ എത്തിയ ശേഷം ശങ്കരൻ യതീന്ദ്രനോടൊപ്പം പാടത്തേക്കാണ് പോയ്.
അനന്തു നേരെ അഞ്ജലിയുടെ അടുത്തേക്ക് പോകാൻ നിക്കുമ്പോഴാണ് ബലരാമൻ അമ്മാവന്റെ കാൾ വരുന്നത്.
അനന്തു ആ കാൾ എടുത്തു.
അമ്മാവാ……. പറയ്.
മോനെ അനന്തൂട്ടാ….. എവിടെയാ ഉള്ളെ?
ഞാൻ മനയിൽ ഉണ്ട്.
എങ്കിൽ നീ വേഗം നമ്മുടെ തേൻ നദിയുടെ ഇക്കരെക്കരയിലേക്ക് പോണം……. അവിടെ നമ്മുടെ സ്കൂളിൽ കഞ്ഞി വയ്ക്കുന്ന ആശ എന്നൊരു സ്ത്രീയുണ്ട്……. അവരുടെ മകൾക്ക് വേണ്ടി നമ്മുടെ ഹോസ്പിറ്റലിൽ ഒരു വാക്കൻസി പറഞ്ഞു വച്ചിട്ടുണ്ട്…… അപ്പൊ മോൻ പോയി ആ കുട്ടിയെ ഒന്നു കൊണ്ടു വാ കേട്ടോ.
ശരി അമ്മാവാ….. ആ പുഴയുടെ എവിടെയായിട്ടാ…..?
അവിടെ ഒരു മില്ല് ഉണ്ട്…… അതിന്റെ പിന്നിലാ
ങ്‌ഹേ……. അതിന്റെ പിന്നിലല്ലേ അരുണിമയുടെ വീട്
അനന്തുവിന്റെ ചിന്ത അതായിരുന്നു.
അപ്പൊ ശരി…… എന്തേലും ഡൌട്ട് ഉണ്ടേൽ വിളിക്ക്
അതും പറഞ്ഞു കൊണ്ട് ബലരാമൻ കാൾ വച്ചു
ശെടാ….. ഇതിപ്പോ ആ കുട്ടിയേയും കൊണ്ടു പോകുന്നത് അരുണിമ കണ്ടാൽ എന്താകുമോ എന്തോ?
അനന്തു വെപ്രാളത്തോടെ ബുള്ളറ്റ് എടുത്തു.
ശേഷം തേൻ നന്ദിയുടെ ഇക്കരെക്കരയിലേക്ക് ഓടിച്ചു.
അൽപം സംഭ്രമത്തോടെ.
അൽപ നേരത്തെ ഡ്രൈവിംഗ്നു ശേഷം അനന്തു മില്ലിന് മുന്നിലെത്തി.
അവിടെ കയറി സ്കൂളിൽ ജോലി ചെയ്യുന്ന ആശയുടെ വീട് ഏതാണെന്നു ചോദിച്ചറിഞ്ഞ ശേഷം അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങി.
അരുണിമയുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കവേ അനന്തു നല്ല ടെൻഷനിൽ ആയിരുന്നു.