ശേഖരൻ… അയ്യോ അയ്യോ മാമന്റെ മുത്ത് മണി മാമനോട് പിണങ്ങല്ലേ എന്റെ മോളെ മാമൻ ഈ ലോകം മൊത്തം ചുറ്റിക്കും
അന്ന് കുറച്ചു ബിസി ആയി പോയതല്ലെ കുട്ടാ ആ പിണക്കം മാറാൻ മോൾ എന്ത് പറയുന്നോ അത് മാമൻ ചെയ്തു തരും പോരെ സത്യം.. അയാൾ അവളുടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു സാവിത്രി ഇതൊക്കെ കണ്ടു ചിരിച്ചു നിൽക്കുക യാ
സാവിത്രി… മാമനും മോളു മാത്രമേ പോവും അമ്മയെ കൂട്ടിലെ
ശേഖരൻ… ഇല്ല ഞാനും എന്റെ കുഞ്ഞിയും മാത്രം അല്ലെടി മുത്തേ അമ്മായിക്ക് അസൂയ ആണ്
സീത… അതെ…. അവൾ ചിരിച്ചു കാണിച്ചു
സാവിത്രി… ഇപ്പൊ കണ്ടോ മോളെ കണ്ടു കളിപിച്ചു നിന്നപ്പോ ചേട്ടന് തിരക്ക് ഇല്ല അത്രയേ ഉള്ളു ഈ തിരക്ക് ഓക്കേ
ശേഖരൻ അപ്പോഴാണ് വന്ന കാര്യം ഓർത്തത് അയാൾ ടൈം നോക്കി 6.15അയാൾ അവരുടെ മുഖത്തു നോക്കി
ശേഖരൻ… അയ്യോ ടൈം പോയി മോളു മാമൻ അച്ഛനെ കണ്ടിട്ട് വന്നിട്ട് ബാക്കി പറയവേ സാവിത്രി നീ അവന്റെ ഡ്രസ്സ് ഓക്കേ എടുത്ത് വെക്ക് ഞങ്ങൾ ഇപ്പൊ ഇറങ്ങു
സീത… എവിടേക്ക മാമാ ഇത്ര രാവിലെ പോവുന്നെ
ശേഖരൻ… സ്റ്റേഷനിലേക്ക് ആണ് മോളെ പെട്ടന്ന് അക്ടി പറ്റിയ പോലെ അയാൾ നാവ് കടിച്ചു..
സാവിത്രി ഒന്നും പരിഭ്രമിച്ചു
സീത എന്താണ് സംഭവം അറിയാത്തത് കൊണ്ടു അയാളെ നോക്കി നിന്നും
ശേഖരൻ… റെയിൽവേ സ്റ്റേഷൻ വരെ പോണം മോളെ ഒരു ബിസിനസ് പാട്ണർ വരുന്നുണ്ട് മൂപ്പരെ കണ്ടു ഒരു ഡീൽ തീർക്കാൻ ഉണ്ട് സീത നോർമലി അയാളെ നോക്കി ചിരിച്ചു നിന്നും സാവിത്രി സംശയത്തോടെ നോക്കി
സാവിത്രി… കുഞ്ഞി മോളു പോയി മാമന്ന് ചായ എടുക്കാൻ പറ വാസുമതിയോട്
കുഞ്ഞി അവരെ നോക്കി ചിരിച്ചു കാണിച്ചു അങ്ങോട്ട് പോയി
ശേഖരൻ തിരിഞ്ഞു റൂമിലേക്കു പോകാൻ നോക്കിയതും സാവിത്രി കൈയിൽ കയറി പിടിച്ചു.
സാവിത്രി… എന്താ ഏട്ടാ
ശേഖരൻ ഒന്നും ഒളിക്കാൻ നിന്നില്ല.. എടി രാവിലെ 7 മണിക്ക് പോലീസ്സ്റ്റേഷനിൽ എത്താൻ പറഞ്ഞിട്ടുണ്ട് ഇല്ലേ അവര് എന്താ ചെയുക എന്ന് പറയാൻ കയ്യില്ല