ശേഖരൻ… അത് സാറെ ബ്ലോക്ക് കുടുങ്ങി ആയിരുന്നു
പോലീസ്കാരൻ…. ഇ പോലചായ്ക്ക് ബ്ലോക്ക്.. ആാാാ തന്നെ എടോ തന്റെ പേര് എന്നാ
ശേഖരൻ… ശേഖരൻ
പോലീസ് കാരൻ… എടോ ശേഖര രാവിലെ കക്കൂസിൽ വെള്ളം വന്നില്ല എന്നോ ഭാര്യ ഫുഡ് തരാൻ വൈകി എന്നൊക്കെയുള്ള കള്ളം പറയടോ… രാവിലെ ഇയാൾക് ഒരു ബ്ലോക്ക്
ഭദ്രൻ ഇതൊക്കെ കണ്ടു വിറഞ്ഞു കയറി ശേഖരൻ… അയ്യോ സോറി സാർ എഴുനേറ്റപ്പം കുറച്ചു വൈകി അതാ അയാൾ തലയിൽ കൈ ഓക്കേ വെച്ച് ഒന്നും ചൊറിഞ്ഞു കുണുങ്ങി പറഞ്ഞു
പോലീസ്കാരൻ… അങ്ങന പറ…അയാൾക് ശേഖരന്റെ വർത്താനം കേട്ടപ്പോൾ അയാളെ വട്ടു കളിപ്പിക്കാൻ രസം കുടി… അയാൾ ശേഖരനെ ഒന്നും വിശദമായി ഒന്നും നോക്കി ഒരു അഞ്ചര അടിയോളം പോകാം മുഖത്തു ഒരു ആഢ്യത്തം ഉണ്ട് നല്ല കട്ടി മീശ ഡ്രസ്സ് ബ്ലാക്ക് coat suit ആണ് അതിന് ചേർന്ന ഒരു ഷൂ അതെ കുറച്ചു വലിയ തറവാട്ട്കാരൻ ആണ് പിന്നേ എന്താ ഇയാൾക് ഒരു പൊട്ടൻ കളിയും ഒരു പേടിയും ആാാ നമുക്ക് ഒരു എന്റർടൈൻമെന്റ് ആയിക്കോട്ടെ അയാൾ അതും ചിന്തിച് അല്ല ശേഖരന്റെ വിട്ടിൽ ആരൊക്കെ ഉണ്ട്
ഭദ്രന്ന് കലിപ് കയറി അയാൾ അവർക്ക് അടുത്തേക്ക് വന്നു വളരെ ദേഷ്യംത്തോടെ
ഭദ്രൻ… ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാ തനിക്കു അവന്റെ അമ്മയെ പെണ്ണുകാണാൻ പോകാൻ ആണോ കുറേ നേരം ആയി അവൻ ഹെഡ്മാസ്റ്റർ കളിക്കുന്നു നീ ഓക്കേ ആരാടാ ഞങ്ങൾ ആരാണ് എന്ന് അറിയുമോ നിനക്ക് ഈ വീരപൂരം മുഴുവൻ ഞങ്ങളുടെ താ ഇവിടുത്തെ കീരീടം വെക്കാത്ത രാജാക്കന്മാർ ആണ് ഞങ്ങൾ. ഞങ്ങളുടെ അടുത്ത അവന്റെ ഒരു ഓല പീപ്പി നിന്നെ ഓക്കേ ഇവിടെ ഇട്ട് കത്തിച്ച പോലും ആരും ചോദിക്കില്ല ഞങ്ങളോട് അയാൾ അലറുകായാണ്
അപ്പോയെക്കും സ്റ്റേഷൻന്റെ ഉള്ളിൽ ഉള്ള 3 4 പോലീസ്കാർ കുടി വെളിയിലെക് വന്നു ശേഖരൻ ഭദ്രന്നെ തണുപ്പിക്കാൻ നോക്കി ഉള്ളിൽ നിന്ന് വന്ന പോലീസ്കാർ പുറത്തെ പോലീസ്കാരനോട് എന്തൊ പറഞ്ഞു അയാൾ തിരിച്ചും പറഞ്ഞു. അവർ അപ്പൊ തന്നെ തിരിച്ചു സ്റ്റേഷന്റെ അകത്തേക്കു പോയി പോലീസ്കാരൻ തിരിഞ്ഞു ഭദ്രന്നെ നോക്കി നിന്നും . ശേഖരനെന്റെ അത്ര ഉയരം ഇല്ല മുഖത്തു ഒരു ക്രൂര ഭാവം മുഖത്തു കാര്യംമായി മീശ പോലും ഇല്ല തടിച്ചിട്ടാണ് വയറു അല്പം ഉണ്ട് പ്രഷറും ഷുഗറും ബിപി ഒക്കെ ഉണ്ട് കണ്ടാൽ അറിയാം അതിന്റെതായ വീറും വാശിയും ഉണ്ട് ഗോൾഡൻ കളർ ജൂബ ഒരു കസവു വെള്ളമുണ്ട് കയ്യിലും കഴുത്തിലും എല്ലാം സ്വാർണം ഉണ്ട് പിന്നെ ഒരു റോലക്സ് വാച്ചും അപ്പൊ ആൾ ചിലാറാകാരൻ അല്ല അയാൾ ഭദ്രനെ നോക്കി ഒന്നും വിശകലനം ചെയ്തു