പോലീസ്കാരൻ.. മനോജ് എന്ന
ഭദ്രൻ… എടാ ശേഖര നോട്ട് ചെയ്തോ മനോജ് ആളെ വടി ആകിയതിന്ന് വെള്ളം കിട്ടാത്ത സ്ഥലത്തേക്ക് ഞാൻ നിനക്ക് മാറ്റം വാങ്ങി തരുന്നുണ്ട് നീ ഓർത്തോ
മനോജ്… അയ്യോ സാർ പ്രാരാബ്ധക്കാരനാ അറിയാതെ പറ്റി പോയതാ
ശേഖരൻ… എന്റെ പോന്നു ഭദ്ര മനോജ് സാർ ക്ഷമ ചോദിച്ചില്ലേ നീ അത് വിട് പ്ലീസ് നീ ഒരു പുതിയ പ്രോബ്ലം ഉണ്ടാക്കലെ
ഭദ്രൻ… ശേഖര നീ മിണ്ടരുത് കുറച്ചു ഉള്ളുപ് ഒരു നല്ല നട്ടെല്ലും വേണം നിനക്ക് അത് ഇല്ല
ശേഖരൻ… നീ ഇവിടെ കിടന്നു പ്രശ്നം ഉണ്ടാക്കി സി ഐ സാർ വരുബോ അത് കൂടുതൽ പ്രോബ്ലം ആവും. നിനക്ക് അറിയാത്തത് ഒന്നും അല്ലാലോ
ഭദ്രൻ… പോടാ അവിടുന്ന് ആനയെ പേടിക്കുന്നില്ല പിന്നെയാലേ അതിന്റെ പിണ്ഡതെ
ശേഖരൻ… ഇനി ഞാൻ ഒന്നും പറയുന്നില്ല നീ എന്താ എന്ന് വെച്ച ചെയ്തോ എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്
ഭദ്രൻ… ഒന്നും പോടാ
മനോജ്… അയ്യോ സാർ ഞങ്ങൾ കാരണം അല്ലെ ദേഷ്യം പെട്ടത് സാർ ന്നെ കുറ്റം പറയാൻ പറ്റില്ല സോറി സാർ വരും അകത്തു ഇരികം പ്ലീസ് സാർ
ഭദ്രൻ… പോടോ ഞാൻ എന്റെ കാറിൽ ഇരുന്നോളാമ്
മനോജ്… സാർ എസ് ഐ സാറോ സി ഐ സാറോ ഇത് അറിഞ്ഞ പ്രോബ്ലം ആവും സാറെ പ്ലീസ് അകത്തു ഇരികം പ്ലീസ്
ശേഖരൻ… ഭദ്ര വാ ഇവർ ഇത്രയൊക്കെ പറഞ്ഞിട്ട് കെട്ടിലെ മോശം അല്ലെ
ഭദ്രൻ… ആ നടക്ക്…..
അവർ ഉള്ളിലേക്കു കയറി ഒരു വലിയ വരാന്ത അവിടെ ടേബിൾ ഓക്കേ സെറ്റ് ചെയ്തിട്ടുണ്ട്
മനോജ് മുന്നേ നടന്നു അവിടെ ഒരു നല്ല ചെയർ ഇട്ടിട്ടുണ്ട് മനോജ് വേഗം പോയി ഒരു തുണി കൊണ്ടു ചെയർ ഒന്നും തുടച്ചു ഭദ്രനെ നോക്കി സാർ ഇരുന്നോളൂ ഭദ്രൻ ശേഖരന്റെ മുഖത്തു നോക്കി ഒരു പുച്ഛചിരി ചിരിച്ചു അവിടെ ചെയറിൽ ഇരുന്നു കാലുമേൽ കാലു കയറ്റി